അത്താണി ഡിസ്​റ്റിറ്റ്യൂട്ട് ഹോമിന് സൗജന്യ ഭൂമി

നരിക്കുനി: പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ സ​െൻററിന് കീഴിലുള്ള അത്താണി ഡിസ്റ്റിറ്റ്യൂട്ട് ഹോമിന് മുഹമ്മദ് ഇഖ്ബാൽ തലക്കോട്ടും കുടുംബവും സംഭാവന ചെയ്ത 1.10 ഏക്കർ ഭൂമി കൈമാറൽ ചടങ്ങ് വെള്ളിയാഴ്ച വൈകുന്നേരം നാലിന് നടക്കും. ജില്ല കലക്ടർ യു.വി. ജോസ് രേഖകൾ ഏറ്റു വാങ്ങും. നരിക്കുനിയിൽ 48 സ​െൻറ് സ്ഥലത്ത് പ്രവർത്തിക്കുന്ന അത്താണിയിൽ 35 അന്തേവാസികളുണ്ട്. 400 കിടപ്പു രോഗികളെ അവരുടെ വീടുകളിൽ ചെന്ന് പരിചരിക്കുന്നു. ഫിസിയോ തെറപ്പി സ​െൻറർ, സ്പീച്ച് തെറപ്പി സ​െൻറർ, റിഹാബിലിറ്റേഷൻ സ​െൻറർ, സൈക്യാട്രി ഡെ കെയർ സ​െൻറർ, പേഷ്യൻറ് ഗൈഡൻസ് സ​െൻറർ എന്നീ സേവനങ്ങൾ നൽകുന്നുണ്ട്. ഡയാലിസിസ് സ​െൻറർ ആരംഭിക്കാനിരിക്കുന്നു. ചടങ്ങിൽ ടി. കുഞ്ഞബ്ദുല്ല ഹാജി ലിഫ്റ്റിനുള്ള ഫണ്ട് സമർപ്പിക്കും. ഉൗരാളുങ്കൽ ലേബർ കോൺട്രാക്ട് കോഓപറേറ്റീവ് സൊസൈറ്റി ചെയർമാൻ രമേശ് പാലേരി, മലബാർ ഗ്രൂപ് എക്സിക്യൂട്ടിവ് ഡയറക്ടർ എ.കെ. നിഷാദ് , സെക്യൂറ ഡയറക്ടർ കെ.പി. നൗഷാദ്, കോഴിക്കോട് ഫോക്കസ് മാൾ സി.ഇ.ഒ അബ്ദുൽ സലാം, കോഴിക്കോട് ഡിവൈ.എസ്.പി അഷ്റഫ്, കെ.ഐ.പി ചെയർമാൻ ടി.എം. അബൂബക്കർ, നവാസ് പൂനൂർ, എ. പി. കുഞ്ഞാമു തുടങ്ങിയവർ പങ്കെടുക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.