അഴിമതി ഭരണക്കാർ രാജിവെക്കണം -വെൽഫെയർ പാർട്ടി കൊടുവള്ളി: നിലവിലെ നഗരസഭ ഭരണസമിതിക്ക് നേതൃത്വം നൽകുന്നവരും, കഴിഞ്ഞ പഞ്ചായത്ത് ഭരണസമിതിയിൽപ്പെട്ടവരും വിവിധ പദ്ധതികൾ നടപ്പാക്കിയതിെൻറ മറവിൽ വൻ അഴിമതി നടത്തിയതായി ലീഗ് കൗൺസിലർ തന്നെ വെളിപ്പെടുത്തി രാജിവെച്ച സാഹചര്യത്തിൽ അഴിമതിക്കു നേതൃത്വം കൊടുക്കുന്നവർ രാജിവെച്ച് ജനങ്ങളോട് മാപ്പുപറയണമെന്ന് വെൽെഫയർ പാർട്ടി നഗരസഭ കമ്മിറ്റി ആവശ്യപ്പെട്ടു. പാർട്ടി ഇതു സംബന്ധിച്ച് നടത്തിയ സമരങ്ങളുടെ വിജയമാണ് ലീഗ് കൗൺസിലറുടെ രാജി. ഭരണസമിതിയുടെ അഴിമതിക്കെതിരെ തുടർ സമരങ്ങൾ സംഘടിപ്പിക്കാനും തിരുമാനിച്ചു. പ്രസിഡൻറ് എൻ.പി. ഇഖ്ബാൽ ആധ്യക്ഷത വഹിച്ചു. പി.പി. സൈനുൽ ആബിദ് സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.