കൊടുവള്ളി: മുട്ടാഞ്ചേരി ഹസനിയ എ.യു.പി സ്കൂളിൽ വൈവിധ്യമാർന്ന പരിപാടികളോടെ നടന്നു. മടവൂർ പഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വി.സി. റിയാസ്ഖാൻ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻറ് എ.പി. യൂസുഫലി അധ്യക്ഷത വഹിച്ചു. . ഹെഡ്മിസ്ട്രസ് കെ. ഡോളി, പ്രിയ അരീക്കൽ, വി.പി. ജമീല, സി. മുഹമ്മദ്, വി.കെ. ഹസൻകോയ എന്നിവർ സംസാരിച്ചു. ഡോക്യുമെൻററി പ്രദർശനം, ഭൂപടം വരക്കൽ, കേരളഗാന മത്സരം, ക്വിസ് മത്സരം, ചുമർപത്രിക നിർമാണം തുടങ്ങിയവയും സംഘടിപ്പിച്ചു. കൊടുവള്ളി: പറമ്പത്ത് കാവ് എ.എം.എല്‍.പി സ്‌കൂളില്‍ കേരളപ്പിറവി ആഘോഷത്തിെൻറ ഭാഗമായി വിപുലമായ പരിപാടികള്‍ സംഘടിപ്പിച്ചു. സീനിയര്‍ അസി. കെ. റംല ടീച്ചര്‍ ഉദ്ഘാടനം ചെയ്തു. സ്റ്റാഫ് സെക്രട്ടറി മുഹമ്മദ് മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. പി.സി. ഖാദര്‍ മുഖ്യപ്രഭാഷണം നടത്തി. മനുഷ്യകേരളം മാപ്പ് നിര്‍മിതി മത്സരം, ക്വിസ് മത്സരം, മധുരവിതരണം എന്നിവയും നടന്നു. ഫസല്‍ ആവിലോറ, എം.സി. ലതിക, ടി. ഷബീന ബീവി, ടി.കെ. ഷീല, പി. സ്മിത, പി. യുസൈറ ഫെബിന്‍, പി. ജസീല, കെ. ജിന്‍സി, പി. മേഘ എന്നിവർ പരിപാടിക്ക് നേതൃത്വം നല്‍കി. Kerala Piravi 10.jpg പറമ്പത്ത് കാവ് എ.എം.എല്‍.പി സ്‌കൂളില്‍ കേരളപ്പിറവി ആഘോഷത്തിെൻറ ഭാഗമായി നടന്ന മനുഷ്യകേരളം മാപ്പ് നിര്‍മിതി മത്സരത്തില്‍ നിന്ന്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.