ശുചീകരിച്ചു

കക്കോടി: 64ാം അഖിലേന്ത്യ സഹകരണ വാരാഘോഷത്തി​െൻറ സംസ്ഥാനതല ഉദ്ഘാടനത്തോടനുബന്ധിച്ച് കക്കോടിയിലെ പഞ്ചായത്തുതല സഹകരണ സമിതിയുടെ ആഭിമുഖ്യത്തിൽ പ്രാഥമികാരോഗ്യ കേന്ദ്രവും പരിസരവും റോഡും . പഞ്ചായത്ത് പ്രസിഡൻറ് എം. രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു. കക്കോടി സർവിസ് സഹകരണ ബാങ്ക് പ്രസിഡൻറ് എം. മുകുന്ദൻ, സെക്രട്ടറി റീജിൽകുമാർ, വനിത സൊസൈറ്റി പ്രസിഡൻറ് ബേബി പുരുഷോത്തമൻ, സെക്രട്ടറി വൈ.എം. ശ്രീല, ടി.കെ. അഭിലാഷ്, എൻ. രാജേഷ്,േബ്ലാക് പഞ്ചായത്ത് അംഗം കവിത മനോജ് എന്നിവർ നേതൃത്വം നൽകി. വെൽഫെയർപാർട്ടി പ്രതിഷേധപ്രകടനം നടത്തി കക്കോടി: ഗെയിൽ പ്രതിരോധ സമിതി പ്രവർത്തകരെ പൊലീസ് മർദിച്ചതിൽ പ്രതിഷേധിച്ച് വെൽഫെയർ പാർട്ടി കക്കോടി ബസാറിൽ പ്രകടനം നടത്തി. എലത്തൂർ മണ്ഡലം പ്രസിഡൻറ് ഷൗക്കത്ത് കക്കോടി ഉദ്ഘാടനം ചെയ്തു. യൂസുഫ് കക്കോടി, അബ്ദുൽ അസീസ് കിഴക്കുംമുറി, ദിൽദർ ലത്തീഫ്, ഹബീബ് റഹ്മാൻ ചേളന്നൂർ, കെ.ടി. റസാഖ് കിഴക്കുംമുറി, ഫൈസൽ ചേളന്നൂർ, അബ്ദുൽഖാദർ എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.