മാവൂർ: ഗ്രാമപഞ്ചായത്ത് നടപ്പാക്കുന്ന 'മാംപൂ' മാലിന്യനിർമാർജന പദ്ധതിക്കുള്ള അജൈവ മാലിന്യ സംഭരണ കേന്ദ്രം (മെറ്റീരിയൽ റിസോഴ്സ് റിക്കവറി െഫസിലിറ്റി സെൻറർ-എം.ആർ.എഫ് സെൻറർ) പി.ടി.എ. റഹീം എം.എൽ.എ ഉദ്ഘാടനം ചെയ്തു. കൂളിമാട് റോഡിൽ ഹെൽത്ത് സബ് സെൻററിന് പിന്നിലുള്ള കെട്ടിടത്തിലാണ് എം.ആർ.എഫ് സെൻറർ. ഇൗ കെട്ടിടം വിപുലീകരിക്കുന്നതിന് ഗ്രാമപഞ്ചായത്ത് തുക അനുവദിച്ചിട്ടുണ്ട്. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സി. മുനീറത്ത് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്തംഗം കെ.എം. അപ്പുകുഞ്ഞൻ, ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷരായ കെ.സി. വാസന്തി വിജയൻ, കെ. ഉസ്മാൻ, കെ. കവിതാഭായ്, അംഗം പുതുക്കുടി സുരേഷ് എന്നിവർ സംസാരിച്ചു. റസാഖ് അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് വളപ്പിൽ റസാഖ് സ്വാഗതവും സെക്രട്ടറി എം.എ. റഷീദ് നന്ദിയും പറഞ്ഞു. ശുചീകരിച്ചു മാവൂർ: 64-ാമത് സഹകരണ വാരാഘോഷത്തിെൻറ ഭാഗമായി മാവൂർ സർവിസ് സഹകരണ ബാങ്ക് ശുചീകരണം നടത്തി. ബാങ്ക് പ്രസിഡൻറ് എം.പി. അശോകൻ ഉദ്ഘാടനം നിർവഹിച്ചു. ബാങ്ക് സെക്രട്ടറി പി.എം. ലീല തുടങ്ങിയവർ പങ്കെടുത്തു. അടുക്കളപ്പച്ച പഞ്ചായത്ത് തല ഉദ്ഘാടനം മാവൂർ: മണ്ഡലം യൂത്ത് ലീഗ് പദ്ധതിയായ 'അടുക്കളപ്പച്ച'യുടെ പഞ്ചായത്ത് തല ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സി. മുനീറത്ത് നിർവഹിച്ചു. എൻ.പി. അഹമ്മദ്, യു.എ. ഗഫൂർ, ഒ.എം. നൗഷാദ്, കെ. ഉസ്മാൻ, മുർത്താസ്, പി.പി. സലാം, കെ. ഹബീബ് എന്നിവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.