ഫറോക്ക്: ഫാറൂഖ് എ.എൽ.പി സ്കൂളിെൻറ ലൈബ്രറി കേരളപ്പിറവി ദിനത്തിൽ വിദ്യാർഥികളുെട രക്ഷിതാക്കൾക്കായി തുറന്നുകൊടുത്തു. അക്ഷരായനം ലൈബ്രറി ശാക്തീകരണ പദ്ധതി സ്കൂൾ മാനേജർ കെ. കുഞ്ഞലവി ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡൻറ് ടി. സിദ്ദീഖ് അധ്യക്ഷത വഹിച്ചു. ലൈബ്രറി അംഗത്വവിതരണം പ്രധാനാധ്യാപകൻ കെ.എം. മുഹമ്മദ് കുട്ടി, എം.പി.ടി.എ ചെയർമാൻ അൻസിറക്ക് നൽകി നിർവഹിച്ചു. രക്ഷിതാക്കൾ സാമൂഹിക സാംസ്കാരിക പ്രവർത്തകർ തുടങ്ങിയവർ ശേഖരിച്ച പുസ്തകങ്ങൾ പി.ടി.എ വൈസ് പ്രസിഡൻറ് ജസ്ന ഫാറൂഖ് ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ കെ. ഹാഷിമിന് കൈമാറി. എ.പി. അഹമ്മദ്, ഫാറൂഖ് ഹൈസ്കൂൾ പ്രധാനാധ്യാപകൻ എം.എ. നജീബ്, ഫാറൂഖ് ഹയർ സെക്കൻഡറി സ്കൂൾ അൺ എയ്ഡഡ് ഡയറക്ടർ കെ. കോയ, എം. ഷുക്കൂർ, സ്റ്റാഫ് സെക്രട്ടറി കബീർ ജഹാംഗീർ, ടി.എ. സുലൈഖ, എം. ഷറീന, സലാം തറമ്മൽ എന്നിവർ സംസാരിച്ചു. പ്രധാനാധ്യാപകൻ കെ.എം. മുഹമ്മദ് കുട്ടി സ്വാഗതവും കെ.കെ. മുജീബ് റഹ്മാൻ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.