കോഴിക്കോട്: നെഹ്റു യുവകേന്ദ്ര സർദാർ വല്ലഭായ് പട്ടേലിെൻറ ജന്മവാർഷിക ദിനം ദേശീയ ഐക്യ ദിനമായി ആചരിച്ചു. കേണൽ എച്ച്.എസ്. ചൗഹാൻ ഉദ്ഘാടനം ചെയ്തു. പി. ജയപ്രകാശ്, എം. മോഹനദാസൻ, സാഹിൽ പാവണ്ടൂർ, സാനു ചന്ദ്രൻ എന്നിവർ സംസാരിച്ചു. ജി.എസ്.ടി പരിശീലന ക്ലാസ് കോഴിക്കോട്: ജി.എസ്.ടിയുമായി ബന്ധപ്പെട്ട് ചരക്കുസേവന നികുതി വകുപ്പിെൻറ പരിശീലന ക്ലാസ് ശനിയാഴ്ചകളിൽ രാവിലെ പത്തുമുതൽ എരഞ്ഞിപ്പാലം ജവഹർ നഗർ കോളനിയിലുള്ള ചരക്കുസേവന നികുതി വകുപ്പ് കോംപ്ലക്സിലെ കോൺഫറൻസ് ഹാളിൽ നടത്തും. ഫോൺ: 0495-2770088. സ്വകാര്യ മെഡിക്കൽ സ്ഥാപനങ്ങളെക്കുറിച്ച് സർവേ കോഴിക്കോട്: സാമ്പത്തിക സ്ഥിതിവിവര കണക്ക് വകുപ്പ് സ്വകാര്യ മെഡിക്കൽ സ്ഥാപനങ്ങളെ സംബന്ധിച്ച് സർവേ നടത്തുന്നു. ഇതിെൻറ ജില്ല തല പരിശീലനം വ്യാഴാഴ്ച രാവിലെ 9.30ന് ജില്ല പഞ്ചായത്ത് സെമിനാർ ഹാളിൽ നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.