അത്തോളി: സാമൂഹിക നീതി വകുപ്പ് ആഭിമുഖ്യത്തിൽ െഎ.സി.ഡി.എസ് പന്തലായനി പ്രോജക്ട് കൊടശ്ശേരി മാതൃക അംഗൻവാടിയിൽ സംഘടിപ്പിച്ചു. പുരുഷൻ കടലുണ്ടി എം.എൽ.എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡൻറ് ചിറ്റൂർ രവീന്ദ്രൻ അധ്യക്ഷത വഹിച്ചു. വിവിധ മേഖലകളിൽ മികച്ച പ്രവർത്തനം കാഴ്ചവെച്ച വയോജനങ്ങളെ എം.എൽ.എ ആദരിച്ചു. കെ. കാർത്യായനി, എ.എം. വേലായുധൻ, മിനി വടക്കേ അഴയിൽ, പുഷ്പരാജൻ എന്നിവർ സംസാരിച്ചു. മലബാർ മെഡിക്കൽ കോളജിെൻറ സൗജന്യ മെഡിക്കൽ പരിശോധനയും വയോജനങ്ങളുടെ സാംസ്കാരിക പരിപാടികളും നടന്നു. സഫ്ദർ ഹാഷ്മി ക്ലാസെടുത്തു. എസ്.പി. ഷനില സ്വാഗതവും കെ.വി. ഗംഗാധരൻ നന്ദിയും പറഞ്ഞു. കേരളപ്പിറവി ദിനാഘോഷം കോഴിക്കോട്: കേരളപ്പിറവി ദിനാഘോഷത്തിെൻറ ഭാഗമായി ഡോ. അയ്യത്താൻ ഗോപാലൻ മെമ്മോറിയൽ ഇംഗ്ലീഷ് മീഡിയം ഹൈസ്കൂളിലെ കുട്ടികൾ നഗരത്തിൽ ഘോഷയാത്ര നടത്തി. ചാലപ്പുറം ഗവ. അച്യുതൻ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ വ്യത്യസ്ത പരിപാടി സംഘടിപ്പിച്ചു. എസ്.എസ് ക്ലബിെൻറ നേതൃത്വത്തിൽ പുരാവസ്തു പ്രദർശനവും കാർഷിക ക്ലബിെൻറയും നേതൃത്വത്തിൽ ഗോബാഗ് കൃഷി വിളവെടുപ്പും പുതുതായി 45 സെൻറ് സ്ഥലത്ത് ആരംഭിക്കുന്ന കരനെൽ കൃഷിയുടെ വിത്തിറക്കലും നടന്നു. പരിപാടികളുടെ ഉദ്ഘാടനം കെ. രാധാകൃഷ്ണൻ നിർവഹിച്ചു. പ്രിൻസിപ്പൽ സുനിൽകുമാർ, വി. സജീവ്, പി. സുദർശനൻ, പുതിയറ എ. ഇസ്മായിൽ, പ്രദീപ്കുമാർ, കൃഷ്ണൻ, ശാന്ത, വിമൽകുമാർ, അബ്ദുൽ ഹമീദ്, എൻ.എ. മീര, കെ.സി. പ്രകാശൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.