നരിക്കുനി: സർക്കാറുകൾ കാണിക്കുന്ന ഫാഷിസ്റ്റ് സമീപനങ്ങൾക്കെതിരെ ജനകീയകൂട്ടായ്മകൾ ഉയർന്നുവരുകയും അത് ശക്തിപ്പെടുത്തുകയും ചെയ്യണമെന്ന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ. 'ഫാഷിസത്തിനെതിരെ രാഷ്ട്രീയജാഗ്രത' എന്ന പ്രമേയത്തിൽ നിയോജക മണ്ഡലം സമ്മേളനത്തോടനുബന്ധിച്ച് മടവൂർ പഞ്ചായത്ത് യൂത്ത്ലീഗ് നടത്തിയ പദയാത്രയുടെ സമാപനസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എരവന്നൂരിൽ എം.എ. റസാഖ് ഉദ്ഘാടനം ചെയ്ത പദയാത്ര തച്ചൂർതാഴം, പുല്ലാളൂർ, മുട്ടാഞ്ചേരി, ചോലക്കര, സി.എം. നഗർ, മടവൂർമുക്ക്, കൊട്ടക്കാവയൽ, ചക്കാലക്കൽ, മടവൂർ എന്നിവിടങ്ങളിലെ സ്വീകരണങ്ങൾക്കുശേഷം വൈകീട്ട് രാംപൊയിലിൽ സമാപിച്ചു. സമാപനവേദിയിേലക്ക് ജാഥാനായകരെ വി.എം. ഉമ്മർ സ്വീകരിച്ചു. സ്വാഗതസംഘം ചെയർമാൻ കെ. കുഞ്ഞാമു അധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് മണ്ഡലം പ്രസിഡൻറ് വി.എം. ഉമ്മർ, അഷ്കർ ഫറോഖ്, റാഫി ചെരച്ചോറ, കെ.പി. മുഹമ്മദൻസ്, യൂസുഫ് പടനിലം, ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് വി.സി. ഹമീദ്, ടി. അലിയ്യ്, എ.പി. നാസർ എന്നിവർ സംസാരിച്ചു. കെ.കെ. മുജീബ് സ്വാഗതവും മുനീർ പുതുക്കുടി നന്ദിയും പറഞ്ഞു. സി.എം. നഗറിൽ ഇന്ത്യൻ നാഷനൽ കോൺഗ്രസ് പ്രതിനിധികൾ ജാഥക്ക് അഭിവാദ്യം അർപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.