മടവൂർ: ഗുരുതരമായ ഹൃദ്രോഗം ബാധിച്ച വിദ്യാർഥിനി ചികിത്സസഹായം തേടുന്നു. മടവൂർ ചക്കാലക്കൽ സ്വദേശി കെ.പി. സിദ്ദീഖിെൻറ മകൾ ഫിനു ഷെറിനാണ് രോഗം ബാധിച്ച് കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലുള്ളത്. അടിയന്തരമായി ഹൃദയം മാറ്റിവെക്കണെമന്നാണ് േഡാക്ടർമാർ നിർദേശിച്ചിരിക്കുന്നത്. എന്നാൽ, ശസ്ത്രക്രിയക്കും അനുബന്ധ ചികിത്സക്കുമായി 40 ലക്ഷം രൂപ വേണ്ടിവരും. മടവൂർ ചക്കാലക്കൽ ഹൈസ്കൂളിൽ 10ാം ക്ലാസ് വിദ്യാർഥിയായ ഫിനുവിെൻറ മാതാപിതാക്കൾക്ക് ഭാരിച്ച ചികിത്സചെലവ് കണ്ടെത്താനാവില്ല. ഫിനുവിെൻറ ജീവൻ രക്ഷിക്കാൻ പ്രദേശത്തെ ജനങ്ങൾ ഒത്തുചേർന്ന് ചികിത്സസഹായസമിതി രൂപവത്കരിച്ചിട്ടുണ്ട്. എം.പിമാരായ എം.കെ. രാഘവൻ, എം.പി. വീരേന്ദ്രകുമാർ, കാരാട്ട് റസാഖ് എം.എൽ.എ, ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് വി.സി. അബ്ദുൽ ഹമീദ്, ഡോ. ഹുസൈൻ മടവൂർ എന്നിവർ രക്ഷാധികാരികളും സലീം മടവൂർ (ചെയ.), മുസ്തഫ നുസ്രി (വർക്കിങ് ചെയ.), എം.എം. ഹബീബ് (കൺ.), എൻ.കെ.സി. ബഷീർ (ട്രഷ.) എന്നിവർ ഭാരവാഹികളുമായി കമ്മിറ്റി രൂപവത്കരിച്ചിട്ടുണ്ട്. സഹായധനം ഇന്ത്യൻ ഒാവർസീസ് ബാങ്കിെൻറ മടവൂർ ബ്രാഞ്ചിലെ A/C. No: 334101000006330 ലേക്ക് അയക്കണമെന്ന് ഭാരവാഹികൾ അറിയിച്ചു. െഎ.എഫ്.എസ് കോഡ്: IOBA0003341. ഫോൺ: 9447929717.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.