േകാഴിക്കോട്: വിദ്യാർഥി രാഷ്ട്രീയ നിരോധനത്തിനെതിരെ എസ്.എഫ്.ഐയുെട നേതൃത്വത്തിൽ 'നിരോധനങ്ങൾക്കാവില്ല കലാലയങ്ങളെ തകർക്കാൻ' എന്ന മുദ്രാവാക്യമുയർത്തി വിദ്യാർഥി പ്രതിരോധം തീർത്തു. മുതലക്കുളത്ത് നടന്ന പരിപാടി എ. പ്രദീപ്കുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡൻറ് കെ.എം. സച്ചിൻദേവ് അധ്യക്ഷത വഹിച്ചു. ജില്ല വൈസ് പ്രസിഡൻറ് വിഷ്ണു പാലാരി പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. കേളുഏട്ടൻ പഠനഗവേഷണ കേന്ദ്രം ഡയറക്ടർ കെ.ടി. കുഞ്ഞിക്കണ്ണൻ, ഡി.വൈ.എഫ്.ഐ ജില്ല സെക്രട്ടറി പി. നിഖിൽ, ട്രഷറർ വി. വസീഫ്, എസ്.എഫ്.ഐ കേന്ദ്ര കമ്മിറ്റിയംഗം മുഹമ്മദ് അഫ്സൽ, ജില്ല വൈസ് പ്രസിഡൻറ് വർണ എസ്. ചന്ദ്രൻ, സ്വാഗതസംഘം ചെയർമാൻ ഷാജി മുതലക്കുളം എന്നിവർ സംസാരിച്ചു. എസ്.എഫ്.ഐ ജില്ല സെക്രട്ടറി ലിേൻറാ ജോസഫ് സ്വാഗതവും ജോയൻറ് സെക്രട്ടറി ടി. അതുൽ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.