കോഴിക്കോട്: പുഴയുടെ തീരത്തുനിന്ന് വാഷും ചാരായവും പിടികൂടി. നീലേശ്വരം തോട്ടത്തിൻ കടവിൽ ഇരുവഴിഞ്ഞിപുഴയുടെ തീരത്തുനിന്നാണ് 200 ലിറ്റർ വാഷും 10 ലിറ്റർ ചാരായവും കണ്ടെടുത്തത്. കുന്ദമംഗലം റേഞ്ച് എക്സൈസ് സംഘവും കോഴിക്കോട് എക്സൈസ് ഇൻറലിജൻസും നടത്തിയ പരിശോധനയിലാണ് ചാരായം കണ്ടെത്തിയത്. വാഷും ചാരായവും സൂക്ഷിച്ചത് ആരാെണന്ന് വ്യക്തമല്ല. വാഷ് എക്ൈസസ് സംഘം നശിപ്പിച്ചു. എക്സൈസ് ഇൻസ്പെക്ടർ ജിജോ ജയിംസ്, അസി. എക്സൈസ് ഇൻസ്പെക്ടർ കെ. യൂസഫ്, പ്രിവൻറിവ് ഓഫിസർമാരായ അബ്ദുൽ ഗഫൂർ, പി.കെ. ഹരീഷ്, കെ. സദാനന്ദൻ, സിവിൽ എക്സൈസ് ഒാഫിസർ മുഹമ്മദ് ഇർഷാദ്, എക്സൈസ് ഡ്രൈവർ പി. സന്തോഷ് കുമാർ എന്നിവരാണ് പരിശോധനയിൽ പെങ്കടുത്തത്. സംഭവത്തിൽ എക്സൈസ് കേസ് രജിസ്റ്റർ ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.