കോഴിക്കോട്: ഡൽഹിയിൽ പാവപ്പെട്ടവർ താമസിക്കുന്ന കോളനി ഒഴിപ്പിക്കൽ നടപടിക്കെതിരെ പ്രക്ഷോഭം നയിച്ച സി.പി.െഎ ദേശീയ എക്സിക്യൂട്ടിവ് അംഗം ആനി രാജയെയും സഹപ്രവർത്തകരെയും മർദിച്ചതിനെതിരെ സി.പി.െഎ പ്രവർത്തകർ പ്രതിഷേധ േയാഗവും പ്രകടനവും നടത്തി. ജില്ല സെക്രട്ടറി ടി.വി. ബാലൻ ഉദ്ഘാടനം ചെയ്തു. ഇ.സി. സതീശൻ അധ്യക്ഷത വഹിച്ചു. മഹിള സംഘം ജില്ല സെക്രട്ടറി സി.എസ്. എലിസബത്ത്, പി.വി. മാധവൻ, കെ. ചന്ദ്രഹാസെഷട്ടി, എം.കെ.എം. കുട്ടി, മുഹമ്മദ് റിയാസ്, സി.എം. കേശവൻ എന്നിവർ സംസാരിച്ചു. വേലുക്കണ്ടി ദാസൻ, എ.കെ. സുകുമാരൻ, ആശ ശശാങ്കൻ, അസീസ് ബാബു എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.