മുൻ പ്രവാസിയായ ഒാ​േട്ടാ ഡ്രൈവർക്ക്​ യൂനിയനുകളുടെ സംഘടിത വിലക്കെന്ന്​

കോഴിക്കോട്: മുൻ പ്രവാസിക്കെതിരെ ഒാേട്ടാ യൂനിയനുകളുടെ സംഘടിത വിലക്കെന്ന് പരാതി. വെള്ളിമാടുകുന്ന് വാപ്പോളിത്താഴത്ത് താമസിക്കുന്ന സി. ആഷിഖാണ് ഒാേട്ടാറിക്ഷയുമായി എൻ.ജി.ഒ ക്വാർേട്ടഴ്സിലും വെള്ളിമാടുകുന്നിലും എത്തിയപ്പോൾ യൂനിയനുകളുടെ നേതൃത്വത്തിൽ സംഘടിതമായി തടയുന്നതായി പരാതിപ്പെട്ടത്. 15 വർഷമായി ഇവിടെ താമസിക്കുന്ന ഇദ്ദേഹം ഗൾഫിൽനിന്ന് തിരിച്ചെത്തിയപ്പോൾ ജോലിയില്ലാതെ പ്രയാസത്തിലായി. മുമ്പ് നഗരത്തിൽ ഒാേട്ടാറിക്ഷ ഒാടിച്ചിരുന്നതിനാൽ പുതിയ ഒാേട്ടാ വാങ്ങി ഒാട്ടം തുടങ്ങാനായി വിവിധ യൂനിയനുകളുമായി ബന്ധപ്പെട്ടു. എന്നാൽ, ആരും സമ്മതിച്ചില്ലെന്ന് മാത്രമല്ല, പൊലീസ് കമീഷണർ ഇടപെട്ടിട്ടും സംഘടിത ശക്തി ഉപയോഗിച്ച് ത​െൻറ ഒാേട്ടാറിക്ഷ തടയുകയായിരുന്നുവെന്ന് ആഷിഖ് വാർത്തസമ്മേളനത്തിൽ പറഞ്ഞു. ഒാേട്ടാറിക്ഷക്ക് മാസം 8,000 രൂപ അടവുണ്ട്. രോഗിയായ ഭാര്യയെയും മക്കളെയും സംരക്ഷിക്കേണ്ട ഉത്തരവാദിത്തവും ഒരു പെൺകുട്ടിയെ വിവാഹം കഴിപ്പിച്ചതി​െൻറ ബാധ്യതയും തീർക്കാൻ ത​െൻറമുന്നിൽ വേറെ വഴികളില്ല. വിലക്കിനെതിരെ മനുഷ്യാവകാശ കമീഷനും മുഖ്യമന്ത്രിക്കും പരാതി നൽകിയിട്ടുണ്ട്. വാർത്തസമ്മേളനത്തിൽ ആഷിഖി​െൻറ ഭാര്യ നസീദ, ബൈജു മേരിക്കുന്ന്, ഷാജഹാൻ ഇൗസ്റ്റ് വെള്ളിമാടുകുന്ന് എന്നിവരും പെങ്കടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.