അടുക്കളത്തോട്ടം പദ്ധതിക്ക് തുടക്കമായി

പെരുമണ്ണ: 'ഹരിതകേരളത്തിന് യുവതയുടെ കൈയൊപ്പ്' എന്ന സന്ദേശവുമായി കുന്ദമംഗലം മണ്ഡലം മുസ്ലിം യൂത്ത് ലീഗ് സംഘടിപ്പിക്കുന്ന അടുക്കളത്തോട്ട നിർമാണ മത്സരം 'അടുക്കളപ്പച്ച' എഴുത്തുകാരൻ കെ.പി. രാമനുണ്ണി ഉദ്ഘാടനം ചെയ്തു. ആയിരം അടുക്കളത്തോട്ടങ്ങൾക്കുള്ള വിത്തുകൾ മണ്ഡലം കമ്മിറ്റി വിതരണം ചെയ്തു. ജൈവികമായി വിളയിക്കുന്ന പച്ചക്കറി ജനുവരി 15ന് ശേഖരിച്ച് ചേവായൂർ വൃദ്ധസദനത്തിന് കൈമാറും. ഓരോ പഞ്ചായത്തിലും മികച്ച അടുക്കളത്തോട്ടം നിർമിച്ച വ്യക്തിക്ക് സമ്മാനവും നൽകും. മണ്ഡലം യൂത്ത് ലീഗ് പ്രസിഡൻറ് എം. ബാബുമോൻ അധ്യക്ഷത വഹിച്ചു. കെ. മൂസ മൗലവി, എ.ടി. ബശീർ, കെ.എം.എ. റഷീദ്, എ.കെ. ഷൗക്കത്തലി, ലത്തീഫ്, ഐ. സൽമാൻ, പി. ഷംസുദ്ദീൻ, യു.എ. ഗഫൂർ, ഉനൈസ് പെരുവയൽ, എൻ.എം. യൂസുഫ് എന്നിവർ സംബന്ധിച്ചു. ജനറൽ സെക്രട്ടറി ഒ.എം. നൗഷാദ് സ്വാഗതവും അടുക്കളപ്പച്ച കോഓഡിനേറ്റർ നൗഷാദ് പുത്തൂർമഠം നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.