*ബീനാച്ചി എസ്റ്റേറ്റിലെത്തിയ കടുവയാണ് വളർത്തുമൃഗങ്ങളെ കൊല്ലുന്നത് സുല്‍ത്താന്‍ ബത്തേരി: കൊളഗപ്പാറ, ചൂരിമല പ്രദേശവാസികള്‍ കടുവപ്പേടിയില്‍. അടുത്തിടെ നിരവധി മൃഗങ്ങളെയാണ് കടുവ കൊന്നതെന്ന് നാട്ടുകാര്‍ പറഞ്ഞു. ബീനാച്ചി എസ്റ്റേറ്റില്‍ തമ്പടിച്ച കടുവയാണ് നിരന്തരമായി ജനവാസകേന്ദ്രത്തില്‍ ഇറങ്ങി വളര്‍ത്തുമൃഗങ്ങളെ കൊല്ലുന്നത്. കഴിഞ്ഞദിവസം പ്രദേശവാസിയായ പള്ളിതാഴത്ത് ബീനയുടെ പശുവിനെ കടുവ പിടികൂടി. എന്നാല്‍, കടുവയുടെ ആക്രമണത്തില്‍ നിന്ന് പശു രക്ഷപ്പെട്ടു. വീടിനടുത്തുള്ള പറമ്പില്‍ കെട്ടിയിരുന്ന പശുവിനെയാണ് കടുവ ആക്രമിച്ചത്. കഴുത്തിന് ആഴത്തില്‍ മുറിവേറ്റ പശു ചികിത്സയിലാണ്. ഇതിനുമുമ്പ് സൈനുദ്ദീെൻറ മൂരിക്കിടാവിനെ കൊെന്നങ്കിലും ഭക്ഷിക്കാന്‍ സാധിച്ചില്ല. കിടാവിനെ അഴിച്ചുകൊണ്ടുവരാനായി സൈനുദ്ദീന്‍ എത്തിയപ്പോഴാണ് കടുവ കിടാവിനെ കൊന്നത് കണ്ടത്. ആളെ കണ്ടതോടെ കടുവ ഇരയെ ഉപേക്ഷിച്ച് പോകുകയായിരുന്നു. താന്നിവയല്‍ ബാലകൃഷ്ണെൻറ പശുക്കിടാവിനെ ഒരു മാസത്തോളമായി കാണാനില്ല. വെണ്ണിയാട്ട് ഏലിയാസിെൻറ പശുവിെനയും കടുവ തിന്നു. ഓടനാട് തങ്കച്ചെൻറ പശുക്കിടാവിനെ കൊന്ന് പൂര്‍ണമായും ഭക്ഷിച്ചു. ഒരു വര്‍ഷം മുമ്പ് ഇവിടെ കടുവ വളര്‍ത്തുമൃഗങ്ങളെ കൊന്നുതിന്നുന്നത് പതിവായിരുന്നു. പിന്നീട് കുറച്ചുകാലത്തേക്ക് ശല്യമുണ്ടായില്ല. പഴയ കടുവ തന്നെയായിരിക്കാം തിരിച്ചുവന്നതെന്ന് പ്രദേശവാസികൾ പറയുന്നു. ഇരുട്ടായാല്‍ കുട്ടികളും സ്ത്രീകളും പുറത്തിറങ്ങാറില്ല. കടുവയെ പിടിക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ വനംവകുപ്പിന് പരാതി നല്‍കി. add kaduva slug കോഴിയിറച്ചി വില കുതിക്കുന്നു *ഒരു കിലോ കിട്ടണമെങ്കിൽ 200 രൂപ നൽകണം സുല്‍ത്താന്‍ ബത്തേരി: കോഴിയിറച്ചി വില 200 രൂപയെത്തി. കല്‍പറ്റയില്‍ രണ്ടാഴ്ച മുന്‍പ് ഒരു കിലോക്ക്150 രൂപ വിലയുണ്ടായിരുന്നതാണ് ഇരുനൂറിലെത്തിയത്. ബത്തേരിയില്‍ 190 ആണ് വില. വരള്‍ച്ച മൂലം ഫാമുകളില്‍ കോഴിയില്ലാതായതാണ് വില കുത്തനെ കൂടാന്‍ കാരണമെന്ന് കച്ചവടക്കാര്‍ പറഞ്ഞു. ആവശ്യത്തിന് വെള്ളമില്ലാത്തതിനാല്‍ വലിയ ഫാമുകളില്‍ പുതിയ കോഴിക്കുഞ്ഞുങ്ങളെ ഇറക്കിയില്ല. ഇതോടെ കോഴിലഭ്യത കുറഞ്ഞു. ഇതര സംസ്ഥാനത്തുനിന്ന് വരുന്ന കോഴിയിറച്ചി മാത്രമാണ് കടകളില്‍ ലഭ്യമായിട്ടുള്ളത്. കര്‍ണാടക, തമിഴ്‌നാട് എന്നിവിടങ്ങളില്‍ നിന്ന് വ്യാപാരികള്‍ക്ക് ഇടനിലക്കാരാണ് കോഴി എത്തിച്ചുനല്‍കുന്നത്. കല്‍പറ്റയിലും ബത്തേരിയിലുമാണ് ഇത്തരം ഇടനിലക്കാര്‍ പ്രവര്‍ത്തിക്കുന്നത്. ഫാമുകളില്‍ നിന്നും ഇതര സംസ്ഥാനങ്ങളില്‍ നിന്നും കോഴി എത്തിച്ചുനല്‍കുന്നത് ഒരേ ഇടനിലക്കാര്‍ തന്നെയാണ്. അതിനാല്‍ മാര്‍ക്കറ്റിലെ വില നിയന്ത്രിക്കുന്നതും ഇവരാണ്. മഴപെയ്ത് ആവശ്യത്തിന് വെള്ളമായാല്‍ മാത്രേമ ഫാമുകളില്‍ കോഴിയുല്‍പാദനം കാര്യക്ഷമമാകൂ. അതുവരെ ഇതര സംസ്ഥാനത്തുനിന്ന് എത്തുന്ന കോഴികള്‍ മാത്രമായിരിക്കും കടകളില്‍ ലഭ്യമാകുന്നത്. റമദാനാകുന്നതോടെ ആവശ്യക്കാര്‍ കൂടും. അതിനാല്‍ വില ഇനിയും വര്‍ധിക്കാനാണ് സാധ്യതയെന്ന് കച്ചവടക്കാര്‍ പറഞ്ഞു. കോഴിക്കുഞ്ഞുങ്ങള്‍ വളര്‍ച്ചയെത്തണമെങ്കില്‍ 45 ദിവസത്തോളമെടുക്കും. രണ്ടുമാസത്തിനുശേഷേമ വിലയില്‍ കാര്യമായ മാറ്റം വരാന്‍ സാധ്യതയുള്ളൂവെന്ന് വ്യാപാരികള്‍ പറയുന്നു. സംഗമം 22ന് കൽപറ്റ: ഇൗമാസം18ന് കൽപറ്റ ജില്ല ലൈബ്രറി ഹാളിൽ നടത്താനിരുന്ന താലൂക്ക് പ്രവർത്തക സംഗമം ഇൗ മാസം 22 ലേക്ക് മാറ്റിയതായി വൈത്തിരി താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി അറിയിച്ചു. ജലവിതരണം മുടങ്ങും അമ്പലവയല്‍: അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ ചൊവ്വാഴ്ച വരെ അമ്പലവയല്‍ പ്രദേശത്ത് ജലവിതരണം മുടങ്ങുമെന്ന് ജലസേചനവകുപ്പ് അസിസ്റ്റൻറ് എന്‍ജിനീയര്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.