കോഴിക്കോട്: കോഴിക്കോട് റെയിൽവേ സ്റ്റേഷെൻറ ഒന്നാം പ്ലാറ്റ്ഫോമിലേക്കുള്ള പ്രവേശനം ഒരുകവാടത്തിലൂെടയാക്കി ക്രമീകരിച്ചു. പരീക്ഷണാടിസ്ഥാനത്തിലാണ് പുതിയ നിയന്ത്രണം. ശനിയാഴ്ച രാവിലെ മുതൽ ടിക്കറ്റ് കൗണ്ടറിനോട് ചേർന്ന കവാടത്തിലൂടെ മാത്രമാണ് അകത്തേക്ക് പ്രവേശനം അനുവദിക്കുന്നത്. സുരക്ഷയുടെ ഭാഗമായാണ് പുതിയ തീരുമാനമെന്ന് െറയിൽവേ അധികൃതർ പറഞ്ഞു. ട്രെയിനിറങ്ങി പുറത്തിറങ്ങുന്നതും ഒരു കവാടത്തിലൂടെയാക്കിയിട്ടുണ്ട്. പ്ലാറ്റ്ഫോമിെൻറ മധ്യഭാഗത്തുള്ള ഇൻഫർമേഷൻ കൗണ്ടറിനോട് ചേർന്നുള്ള കവാടത്തിലൂെടയാണ് പുറത്തേക്കുള്ള വഴി നിശ്ചയിച്ചിട്ടുള്ളത്. സ്േറ്റഷനിലേക്കുള്ള പ്രവേശനം പൂർണമായും സ്കാനിങ് യന്ത്രത്തിനുള്ളിലൂടെയാകും. ബാഗുകളും ലഗേജുകളും സ്കാനിങ്ങിനുശേഷം മാത്രമാകും അകത്ത് കടത്തുക. മുമ്പ് സ്കാനിങ് മെഷീൻ സ്ഥാപിച്ചിട്ടുണ്ടെങ്കിലും അകത്തേക്കും പുറത്തേക്കും ഒരേ വഴി ആയതിനാൽ കാര്യക്ഷമമായിരുന്നില്ല. മിക്ക യാത്രക്കാരും സ്കാനിങ് മെഷീനിെൻറ വശത്തിലൂെട കടന്നുേപാവുകയായിരുന്നു രീതി. വഴി രണ്ടായി തിരിച്ചതോടെ ഇത് കർശനമായി തടഞ്ഞ് സുരക്ഷ ശക്തമാക്കാമെന്നാണ് റെയിൽവേ കരുതുന്നത്. സ്റ്റേഷനിൽ എസ്കലേറ്റർ ഇറങ്ങി വരുന്ന ഭാഗത്ത് പുറത്തേക്ക് കടക്കാൻ സാധിച്ചിരുന്നു. സുരക്ഷയുെട ഭാഗമായി ഇൗ വഴി മാസങ്ങൾക്ക് മുമ്പ് അടച്ചിരുന്നു. പുതിയ മാറ്റത്തിെൻറ ഭാഗമായി പാലക്കാട് ഡിവിഷനിൽ നിന്ന് അഞ്ചുപേരെ ആർ.പി.എഫ് ഡ്യൂട്ടിയിൽ നിയോഗിച്ചിട്ടുണ്ട്. photo: AB 7
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.