ബൈപാസ് നിർമാണം വേഗത്തിലാക്കണം

കൊടുവള്ളി: ടൗണിലെ ഗതാഗതക്കുരുക്കിന് പരിഹാരമാകുന്ന കൊടുവള്ളി ബൈപാസ് റോഡ് നിർമാണവുമായി ബന്ധപ്പെട്ട നടപടികൾ വേഗത്തിലാക്കണമെന്ന് വെൽഫെയർ പാർട്ടി മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. അപകടങ്ങൾ പതിവായ പടനിലത്ത് പുതിയ പാലം നിർമിക്കുന്നതിനുള്ള പ്രവൃത്തികൾ ഉടൻ ആരംഭിക്കണമെന്നും യോഗം അവശ്യപ്പെട്ടു. പ്രസിഡൻറ് ജയപ്രകാശൻ മടവൂർ അധ്യക്ഷത വഹിച്ചു. യു.കെ. ഖാദർ, സി.എ. അയിശ, എൻ.പി. ഇഖ്ബാൽ, ഹാരിസ് നരിക്കുനി, അബ്ദുൽ സലാം, അബൂബക്കർ മടവൂർ എന്നിവർ സംസാരിച്ചു. അധ്യാപക നിയമനം കൊടുവള്ളി: കരുവൻപൊയിൽ ജി.എം.യു.പി സ്കൂളിൽ എൽ.പി, യു.പി വിഭാഗങ്ങളിൽ അറബിക്, സംഗീത അധ്യാപകരെ നിയമിക്കുന്നു. അഭിമുഖം 23ന് രാവിലെ 10ന് സ്കൂൾ ഓഫിസിൽ നടക്കും. ഫോൺ: 04952 212134. ഭാരവാഹികൾ കൊടുവള്ളി: വ്യാപാരി വ്യവസായി ഏകോപന സമിതി സൗത്ത് കൊടുവള്ളി യൂനിറ്റ് വാർഷിക യോഗം മണ്ഡലം പ്രസിഡൻറ് കെ. നാരായണൻ നായർ ഉദ്ഘാടനം ചെയതു. എ.കെ. അബ്ദുല്ല, മുഹമ്മദ് ബഷീർ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: എൻ.വി. ആലിക്കുട്ടി (പ്രസി), ആർ.സി. സാബു. (ജന. സെക്ര), എം.വി. ഉമ്മർ ഹാജി (ട്രഷ).
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.