കൊടുവള്ളി: ഈസ്റ്റ് കിഴക്കോത്ത്^ആവിലോറ റോഡിൽ പുതുവയൽ, പുതുശ്ശേരി, മീത്തൽ ദേശങ്ങളിൽ തെരുവുനായ് ശല്യം രൂക്ഷമായതായി പരാതി. ചില പറമ്പുകളാണ് നായ്ക്കൾ താവളമാക്കിയിരിക്കുന്നത്. പാടിയിൽ എൽ.പി സ്കൂൾ, പന്നൂർ ഗവ. ഹയർ സെക്കൻഡറി സ്കൂൾ, മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവിടങ്ങളിലേക്ക് കാൽനടയായി പോകുന്ന കുട്ടികളെ തെരുവുനായ്ക്കൾ ആക്രമിക്കുന്ന സംഭവങ്ങൾ വർധിച്ചിരിക്കുകയാണ്. സൈക്കിളിൽ സഞ്ചരിച്ച കുട്ടികളെയും ബൈക്ക് യാത്രക്കാരെയും കടിക്കാൻ ശ്രമിച്ചിരുന്നു. പത്രവിതരണക്കാരും നായുടെ ആക്രമണത്തിനിരയാകുന്നതിനാൽ ഈ ഭാഗങ്ങളിൽ പത്രവിതരണവും ബുദ്ധിമുട്ടായിരിക്കുകയാണ്. നായ്ക്കളുടെ ഭീഷണി കാരണം കുട്ടികളെ വീട്ടിൽനിന്ന് പുറത്തു വിടാൻ രക്ഷിതാക്കൾ ഭയക്കുകയാണ്. നായ്ക്കളുടെ ആക്രമണ ഭീഷണി ഇല്ലാതാക്കുന്നതിന് ഗ്രാമപഞ്ചായത്ത് അധികൃതർ അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.