സുരഭി ലക്ഷ്മിക്ക് നരിക്കുനിയുടെ സ്​നേഹാദരം നാളെ

നരിക്കുനി: മികച്ച നടിക്കുള്ള ദേശീയ ചലച്ചിത്ര പുരസ്കാരം നേടിയ സുരഭി ലക്ഷ്മിക്ക് നരിക്കുനിയിലെ പൗരാവലി തിങ്കളാഴ്ച വൈകുന്നേരം അഞ്ചുമണിക്ക് നരിക്കുനിയിൽ സ്വീകരണം നൽകും. സ്വീകരണച്ചടങ്ങ് അവിസ്മരണീയമാക്കുന്നതിനായി ഗ്രാമപഞ്ചായത്തും നാട്ടുകാരും ഒരുങ്ങിക്കഴിഞ്ഞതായി സംഘാടക സമിതി വാർത്താസമ്മേളനത്തിൽ അറിയിച്ചു. വൈകീട്ട് നാലിന് നരിക്കുനി ഇ.എം.എസ് സ്റ്റേഡിയത്തിൽ നിന്നാരംഭിക്കുന്ന ഘോഷയാത്രയോടെ സുരഭിയെ ബസ്സ്റ്റാൻഡ് പരിസരത്ത് പ്രത്യേകം തയാറാക്കിയ വേദിയിലേക്ക് ആനയിക്കും. നാടൻ കലാരൂപങ്ങളുടെയും വാദ്യഘോഷങ്ങളുടെയും അകമ്പടിയോടെ നടക്കുന്ന ഘോഷയാത്രയിൽ രാഷ്ട്രീയ, കല, സാംസ്കാരിക, സന്നദ്ധസംഘടന പ്രവർത്തകർ, വിദ്യാർഥികൾ, കുടുംബശ്രീ അംഗങ്ങൾ തുടങ്ങിയവർ പങ്കെടുക്കും. കാരാട്ട് റസാഖ് എം.എൽ.എയുടെ അധ്യക്ഷതയിൽ നടക്കുന്ന ചടങ്ങിൽ ജില്ല പഞ്ചായത്ത് പ്രസിഡൻറ് ബാബു പറശ്ശേരി, ചലച്ചിത്ര സംവിധായകൻ ജയരാജ്, ഭാര്യ സബിതാജയരാജ്, സംഗീതസംവിധായകൻ ഔസേപ്പച്ചൻ, നടൻ ജോയ്മാത്യു, സംസ്ഥാന ചലച്ചിത്ര അവാർഡ് നേടിയ വിധുവിൻസ​െൻറ്, ചലച്ചിത്രതാരങ്ങളായ റീമ കല്ലിങ്ങൽ, രമ്യ നമ്പീശൻ, സംഗീത മഠത്തിൽ, തിരക്കഥാകൃത്ത് ദീദി ദാമോദരൻ, നടൻ വിജയൻ കാരന്തൂർ, വിനോദ് കോവൂർ തുടങ്ങിയവർ പങ്കെടുക്കും. വിവിധ കലാപരിപാടികളും അരങ്ങേറും. വാർത്താസമ്മേളനത്തിൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് അഡ്വ. പി.കെ. വബിത, കെ.പി. മോഹനൻ, വി.എം. മെഹ്റലി, സുനിൽകുമാർ കട്ടാടശ്ശേരി, പി. ഗോപിനാഥൻ, സി. മനോജ്, നൗഷാദ് എന്നിവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.