പൂതൽ മരം ഭീഷണിയായി: മുറിച്ച് മാറ്റാൻ 'കടമ്പ'കളേറെ

ബേപ്പൂർ: കയർ ഫാക്ടറിക്ക് മുൻവശത്തുള്ള ബേപ്പൂർ ഇസലാമിക് കൾചറൽ സ​െൻററിനോട് ചേർന്ന് നിൽക്കുന്ന കാഞ്ഞിര മരത്തി​െൻറ അടിഭാഗം പൂർണമായും നശിച്ച് ഏത് നിമിഷവും വീഴുമെന്ന സ്ഥിതിയിലാണ്. പൊതുസ്ഥലങ്ങളിലെ മരം അപകടകാരിയായി നിലനിന്നാലും മുറിച്ച് മാറ്റാൻ വനംവകുപ്പി​െൻറ അനുവാദം വേണം. മരം മുറിച്ച് മാറ്റുന്നതിന് അനുവാദം ലഭിക്കാൻ തണ്ടാംപറമ്പത്ത് അഹമദ് കോയ മാത്തോട്ടത്തെ ഫോറസ്റ്റ് ഡിവിഷൻ ഓഫിസിൽ അപേക്ഷയുമായി ചെന്നു. ഫോറസ്റ്റ് ഉദ്യോഗസ്ഥർ പരിശോധന നടത്തി മരം എത്രയും വേഗം മുറിച്ച് മാറ്റേണ്ടത് തന്നെയെന്ന് സാക്ഷ്യപ്പെടുത്തിയെങ്കിലും റോഡരികിൽ നിൽക്കുന്ന മരം മുറിച്ച് മാറ്റാൻ പി.ഡബ്ല്യൂ.ഡി റോഡ് സെക്ഷൻ എൻജിനീയറുടെ അനുവാദം വാങ്ങണമെന്ന് പറഞ്ഞു. പിന്നീട് പി.ഡബ്ല്യൂ.ഡിയിൽ അപേക്ഷ നൽകി. തുടർനടപടിക്കായി ഫോറസ്റ്റ് കൺസർവേറ്റർക്ക് അയച്ചുകൊടുത്തു. എന്നിട്ടും 'കടമ്പ' തീരുന്നില്ല. മരം മുറിച്ച് മാറ്റാനുള്ള അന്തിമ ഉത്തരവ് ലഭിക്കണമെങ്കിൽ സ്ഥലം കൗൺസിലറുടെ സമ്മതപത്രം വേണം, കൂടാതെ പ്രകൃതിസംരക്ഷണ സംഘടന പ്രതിനിധിയുടെ സമ്മതവും വേണം. അതിന് 'മരമാണ് ജീവൻ' എന്ന് വിശ്വസിക്കന്ന പ്രഫ. ടി. ശോഭീന്ദ്രനെ സമീപിച്ച് കത്ത് വാങ്ങി. എന്നിട്ടും കടമ്പ തീരുന്നില്ല. പൊതുലേലത്തിൽ മരം ആരെങ്കിലും എടുക്കണം. എന്നാലെ മുറിച്ച് മാറ്റാൻ പറ്റൂ എന്നാണ് അധികൃതരുടെ നിലപാട്. 14,000 രൂപ വില നിശ്ചയിച്ച് നോട്ടീസ് ഇറക്കിയെങ്കിലും ലേലത്തിൽ പങ്കെടുക്കാൻ ആരും എത്തിയില്ല. ഈ പാഴ്മരം മുറിച്ച് മാറ്റിയാൽ കിട്ടുന്ന വിറകിന് ലേലത്തുകയുടെ നാലിലൊന്ന് പോലും ലഭിക്കില്ലത്രെ. മുറിച്ച് മാറ്റാനുള്ള െചലവ് വേറെയും കാണണം. മരം വീണാലുണ്ടാകുന്ന ആപത്തിൽനിന്ന് പ്രദേശത്തെ രക്ഷപ്പെടുത്തണമെന്നാണ് അഹമദ് കോയക്ക് അധികൃതരോടുള്ള അവസാനത്തെ അപേക്ഷ. PHTO: TREE1.JPG TREE2.JPG ബേപ്പൂർ ഇസ്ലാമിക് കൾചറൽ സ​െൻററിനോട് ചേർന്ന് നിൽക്കുന്ന പൂതലായ കാഞ്ഞിര മരം
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.