'ആരോഗ്യ ഇൻഷുറൻസ്: സർക്കാർ വിഹിതം ഉറപ്പുവരുത്തണം' ഫറോക്ക്: സംസ്ഥാന ജീവനക്കാർക്ക് സമഗ്ര ആരോഗ്യ ഇൻഷുറൻസ് പദ്ധതി നടപ്പാക്കുന്നതിന് സർക്കാർ വിഹിതം ഉറപ്പുവരുത്തണമെന്ന് എൻ.ജി.ഒ അസോസിയേഷൻ സംസ്ഥാന ട്രഷറർ ഇ.എൻ. ഹർഷകുമാർ ആവശ്യപ്പെട്ടു. അസോസിയേഷെൻറ മീഞ്ചന്ത ബ്രാഞ്ച് സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബ്രാഞ്ച് പ്രസിഡൻറ് പ്രേംനാഥ് മംഗലശ്ശേരി അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡൻറ് സി. പ്രേമവല്ലി മുഖ്യ പ്രഭാഷണം നടത്തി. യാത്രയയപ്പ് സമ്മേളനം ജില്ല പ്രസിഡൻറ് എൻ.പി. ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ഫറോക്ക് മുനിസിപ്പാലിറ്റി വൈസ് ചെയർമാൻ വി. മുഹമ്മദ് ഹസൻ, എൻ.ജി.ഒ അസോസിയേഷൻ നേതാക്കളായ പി. വിനയൻ, കെ. വിനോദ്കുമാർ, കെ.സി. അബ്ദുൽ റസാഖ്, മധു രാമനാട്ടുകര, കെ.കെ. പ്രമോദ് കുമാർ, വി.പി. ജംഷീർ, സി. ആശ, എം.വി. ബഷീർ, സിജു കെ. നായർ, ടി. ഹരിദാസൻ, കെ. സിദ്ദീഖുൽ അക്ബർ, ശശികുമാർ കാവാട്ട്, സി.കെ. പ്രകാശൻ, എൻ.ടി. ജിതേഷ് എന്നിവർ സംസാരിച്ചു. പടം. ngo 777.jpg എൻ.ജി.ഒ അസോസിയേഷൻ മീഞ്ചന്ത ബ്രാഞ്ച് സമ്മേളനം സംസ്ഥാന ട്രഷറർ ഇ.എൻ. ഹർഷകുമാർ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.