നടുവണ്ണൂർ: കോട്ടൂർ പഞ്ചായത്തിലെ 14, 18, 12, 13 വാർഡുകളിലെ രൂക്ഷമായ കുടിവെള്ളപ്രശ്നം പരിഹരിക്കുന്നതിന് അമ്മിച്ചാലിൽ ജലനിധിപദ്ധതി ഉടൻ പ്രാവർത്തികമാക്കണമെന്ന് പറമ്പിൻ നിരവത്ത് ഗ്രാമദീപം സ്വയംസഹായസംഘം വാർഷിക ജനറൽ ബോഡി ആവശ്യപ്പെട്ടു. ദാമോധരൻ അധ്യക്ഷത വഹിച്ചു. പി. പ്രസാദ്, പി. ഗിരീഷ് എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: പി.എം. ശിവേന്ദ്രൻ (പ്രസി.), എൻ. ഗോവിന്ദൻ കുട്ടി (വൈ. പ്രസി.), കെ. ശശികുമാർ (സെക്രട്ടറി), പി.എൻ. സത്യൻ (ജോ. സെക്രട്ടറി), യു. മുരളി (ട്രഷ.). കരുവണ്ണൂർ ടൗൺ മസ്ജിദ് ഉദ്ഘാടനം നടുവണ്ണൂർ: കരുവണ്ണൂർ ടൗൺ മസ്ജിദ് ഉദ്ഘാടനം ഞായറാഴ്ച മഗ്രിബ് നമസ്കാരത്തിന് നേതൃത്വം നൽകി കേരള വഖഫ് ബോർഡ് ചെയർമാൻ പാണക്കാട് റഷീദലി ശിഹാബ് തങ്ങൾ നിർവഹിക്കുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. 21ന് ഏഴ് മണിക്ക് നടക്കുന്ന മതപ്രഭാഷണത്തിൽ അബ്ദുൽ ശുക്കൂർ വിഷയമവതരിപ്പിക്കും. വാർത്തസമ്മേളനത്തിൽ വി.കെ. കാദർകുട്ടി ഹാജി, കെ.കെ. അമ്മത് കുട്ടി, അഷറഫ് പുതിയപ്പുറം, എ.സി. ഉമ്മർ സംബന്ധിച്ചു. കരുവണ്ണൂർ ടൗൺ മസ്ജിദ് ഉദ്ഘാടനത്തോടനുബന്ധിച്ച് സാംസ്കാരികസംഗമവും എസ്.എസ്.എൽ.സി എ പ്ലസ് വിജയികളെ അനുമോദിക്കുന്ന ചടങ്ങും നടുവണ്ണൂർ ഗ്രാമപഞ്ചായത്ത് വൈ. പ്രസിഡൻറ് പി. അച്യുതൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. കെ.കെ. അമ്മത്കുട്ടി അധ്യക്ഷത വഹിച്ചു. വിജയികൾക്കുള്ള ഉപഹാരസമർപ്പണം പേരാമ്പ്ര സി.ഐ കെ.പി. സുനിൽകുമാർ നിർവഹിച്ചു. റഫീഖ് സക്കരിയ്യ ഫൈസി, രമേഷ് കാവിൽ, ഡോ. പിയൂഷ് എം. നമ്പൂതിരി, മെംബർമാരായ എം.കെ. പ്രീതി, ടി.വി. സുധാകരൻ, സി. കൃഷ്ണദാസ്, സജിത. കെ, ബിന്ദു താനിപറ്റ, ടി.വി. ഇബ്രാഹീം ബാഖവി, എം.വി. ബാലൻ, ബാബു വടക്കയിൽ, പി.സി. ഗഫൂർ, കെ. രാജീവൻ, സജീവൻ, കെ.കെ. ബഷീർ പരപ്പിൽ, എൻ. രവീന്ദ്രൻ, വി.കെ. കാദർകുട്ടി, ഇ.വി. ഷഫീഖ് എന്നിവർ സംസാരിച്ചു. എ.സി. ഉമ്മർ സ്വാഗതവും കെ.വി. കുഞ്ഞ്യേദ്കുട്ടി നന്ദിയും പറഞ്ഞു. NVR 1: ഫോട്ടോ: കരുവണ്ണൂർ ടൗൺ മസ്ജിദ് ഉദ്ഘാടനത്തിൻറ ഭാഗമായി നടന്ന സാംസ്കാരികസംഗമം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് പി. അച്യുതൻ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.