നന്തിബസാർ: യാഥാർഥ്യങ്ങളുടെ ആഴം അറിയുന്നവനാണ് യഥാർഥ സാഹിത്യകാരനെന്ന് പ്രഫ. കടത്തനാട് നാരായണൻ. ഇസ്മായിൽ പള്ളിക്കരയുടെ 'ആത്മാക്കളുടെ കാവൽക്കാരൻ' എന്ന ചെറുകഥാ സമാഹാരം ജില്ല പ്രബേഷൻ ഓഫിസർ അഷ്‌റഫ് കാവിലിന് നൽകി പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇബ്രാഹിം തിക്കോടി അധ്യക്ഷത വഹിച്ചു. ശ്രീനിവാസൻ പള്ളിക്കര, കുഞ്ഞിക്കണ്ണൻ തുറശ്ശേരിക്കടവ്, അഷ്‌റഫ് പി.എം, ബക്കർ കല്ലോട്, കളത്തിൽ ബഷീർ, രാജേന്ദ്ര ഘോഷ്, നൗഷാദ് പള്ളിക്കര, റഫീഖ് മാണിക്കോത്ത് എന്നിവർ സംസാരിച്ചു. അക്ഷരം ബുക്ക്സ് കോഴിക്കോട് ആണ് പ്രസാധകർ. ഫോട്ടോ; nandi bzr5.jpg കടത്തനാട്ടു നാരായണൻ 'ആത്മാക്കളുടെ കാവൽക്കാരൻ' എന്ന ചെറുകഥാ സമാഹാരം ജില്ല പ്രബേഷൻ ഓഫിസർ അഷ്‌റഫ് കാവിലിന് നൽകി പ്രകാശനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.