കുടുംബശ്രീ വാർഷികം

കൊടുവള്ളി: അഗതികളായ അമ്മമാരോടൊപ്പം ഒരു പകൽ െചലവഴിച്ചും അവരെ പരിചരിച്ചും കുടുംബശ്രീ വാർഷികം ആഘോഷിച്ചു. കല്ലുംപുറം ഐശ്വര്യ കുടുംബശ്രീയാണ് വ്യത്യസ്തരീതിയിൽ വാർഷികം ആഘോഷിച്ച് മാതൃകയായത്. കുടുംബശ്രീ യൂനിറ്റി​െൻറ 15-ാം വാർഷികമാണ് എരഞ്ഞിക്കോത്ത് സത്യസായി സേവാകേന്ദ്രത്തിലെ അമ്മമാർക്ക് സേവനത്തിനും സ്നേഹം പങ്കുവെക്കുന്നതിനുമായി മാറ്റിവെച്ചത്. കുടുംബശ്രീയുടെ വകയായി അമ്മമാർക്ക് വിഭവസമൃദ്ധമായ സദ്യയും നൽകി. കുടുംബശ്രീ അംഗങ്ങളായ രമണി, എം.പി. ബേബി, കെ.കെ. മിനി, കെ. കോമള, പി.പി. ബിന്ദു, കെ. മിനി, വിശാലാക്ഷി എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. kudu33 കല്ലുംപുറം ഐശ്വര്യ കുടുംബശ്രീ അംഗങ്ങൾ എരഞ്ഞിക്കോത്ത് സത്യസായി സേവാകേന്ദ്രത്തിലെ അമ്മമാരോടൊപ്പം വാർഷികം ആഘോഷിക്കുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.