പുൽപള്ളി: വി.ജി. വിജയെൻറ നിര്യാണത്തിൽ പുൽപള്ളി പ്രസ് ഫോറം അനുശോചിച്ചു. പ്രസിഡൻറ് സി.ഡി. ബാബു അധ്യക്ഷത വഹിച്ചു. സെക്രട്ടറി ബെന്നി നിരപ്പുതൊട്ടി, ബാബു വടക്കേടത്ത്, സാജൻ മാത്യു, ബാബു നമ്പുടാകം, പി.കെ. രാഘവൻ, കെ.ജെ. ജോബി, ബിന്ദു ബാബു, ഗിരീഷ് എന്നിവർ സംസാരിച്ചു. കാട്ടാനയുടെ ആക്രമണം: നാലുപേർക്ക് പരിക്ക് പുൽപള്ളി: പാമ്പ്ര എസ്റ്റേറ്റിൽ കാട്ടാനകളുടെ വിളയാട്ടം. കഴിഞ്ഞദിവസം ജോലിക്കെത്തിയ തൊഴിലാളികൾക്ക് നേരെ ആനയുടെ ആക്രമണം ഉണ്ടായി. ആക്രമണത്തിൽ ഓർക്കടവ്, തൊട്ടിക്കുടിയിൽ ശ്രീധരൻ (62), പതിയിൽ അംബിക ബാബു (43), പൂക്കളംകൊണ്ട്തൊടിയിൽ ബിന്ദു (46), ചെറുപറമ്പിൽ ബാലകൃഷ്ണൻ (65) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച രാവിലെ തോട്ടത്തിൽ പണിെക്കത്തിയ ഇവരെ കാട്ടാന ആക്രമിക്കുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന തൊഴിലാളികൾ ഓടി രക്ഷപ്പെടുകയായിരുന്നു. പിന്നീട് കൂടുതൽ തൊഴിലാളികൾ എത്തിയാണ് ഇവരെ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. രണ്ടാഴ്ചമുമ്പ് തോട്ടത്തിൽ പണിയെടുത്തിരുന്ന രണ്ട് തൊഴിലാളികൾക്ക് നേരെയും കാട്ടാനയുടെ ആക്രമണം ഉണ്ടായി. തോട്ടം വന്യജീവികളുടെ വിഹാരകേന്ദ്രമായി മാറിയിരിക്കുകയാണ്. കാട്ടുേപാത്ത്, കാട്ടുപന്നി എന്നിവയുടെ ശല്യവും രൂക്ഷമാണ്. ഇവിടെ മുമ്പ് കാട്ടുപോത്തുകളുടെ ആക്രമണത്തിൽ നിരവധിപേർക്ക് പരിേക്കറ്റിട്ടുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.