ചേളന്നൂർ: വർത്തമാന പത്രങ്ങളുടെ ലോകത്തുനിന്ന് മുത്തോറക്കുട്ടി വാർത്തകളില്ലാത്ത ലോകേത്തക്ക് മറഞ്ഞത് ഒരുപിടി ഒാർമകൾ ബാക്കിയാക്കി. എട്ടേനാലിനു സമീപം പടിഞ്ഞാറെ മലയിൽ മൂത്തോറക്കുട്ടി പത്രക്കെട്ടുമായി ഏജൻറുമാരിലേക്ക് പുലർച്ചെയെത്താൻ തുടങ്ങിയിട്ട് വർഷം 31 പിന്നിട്ടു. വിവിധ പത്രങ്ങളുടെ പ്രസുകളിലെത്തി പത്രക്കെട്ടുകൾ ശേഖരിച്ച് വാഹനത്തിൽ കയറ്റി ൈഡ്രവർ സീറ്റിലിരുന്ന് ലക്ഷ്യസ്ഥാനത്തേക്ക് കുതിക്കുമ്പോൾ മൂത്തോറേട്ടന് പത്രങ്ങൾ കൃത്യസമയത്ത് വായനക്കാരുടെ കൈകളിലെത്തണം എന്ന ഒരേഒരു ചിന്ത മാത്രം. 'മാധ്യമം' ദിനപത്രം തുടങ്ങിയ കാലം മുതൽ വയനാട്ടിലേക്ക് പത്രം കൊണ്ടുപോയിരുന്നത് മൂത്തോറേട്ടനായിരുന്നു. മാനന്തവാടി, ബത്തേരി ഭാഗങ്ങളിൽ വരെ പത്രം എത്തിച്ചിരുന്നു. കോരിച്ചൊരിയുന്ന മഴയത്താണെങ്കിലും മരം കോച്ചുന്ന തണുപ്പിലാണെങ്കിലും വിശ്രമമില്ല. ചുരത്തിൽ വാഹനഗതാഗതം തടസ്സപ്പെട്ടാൽ മറ്റൊരു സ്ഥലത്തുനിന്ന് വാഹനം വിളിച്ചുവരുത്തി കൃത്യ സ്ഥലത്ത് എത്തിച്ചുകൊടുക്കാനും പ്രത്യേകം ശ്രദ്ധിച്ചിരുന്നു. മൂഴിക്കലിലെ പദ്മനാഭനായിരുന്നു സഹായിയായി വളരെക്കാലം കൂടെയുണ്ടായിരുന്നത്. പത്രക്കാരുടെ ഇടയിലെ വിശ്വസ്തനായ സേവകൻ കൂടിയായിരുന്നു മൂത്തോറൻ. രണ്ട് വർഷമായി അസുഖമായിക്കിടക്കുേമ്പാഴും ഫോണിലൂടെയും മറ്റും പത്രവിതരണ കാര്യങ്ങൾ അന്വേഷിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.