മുക്കം: . പൊതു സ്ഥലങ്ങളിൽ മാലിന്യം നിക്ഷേപിക്കുന്നത് ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുമെന്ന ബോധവത്കരണം ചെവികൊള്ളാതെയാണ് റോഡരികിൽ മാലിന്യം തള്ളുന്നത്. എടവണ്ണ-^കൊയിലാണ്ടി സംസ്ഥാനപാതയിൽ മുക്കം,-അരീക്കോട് റോഡിെൻറ ഇരുവശങ്ങളിലുമാണ് മാലിന്യങ്ങൾ തള്ളുന്നത്. അരീക്കോട് റോഡിൽ മുക്കം മുതൽ വലിയപറമ്പ്, എരഞ്ഞിമാവ് വരെ കാടുമൂടിയ പാതയോരത്താണ് ചാക്കിലും പ്ലാസ്റ്റിക് കവറുകളിലും കെട്ടിയ നിലയിൽ മാലിന്യം നിക്ഷേപിക്കുന്നത്. വാഹനയാത്രികർ ഭക്ഷണ അവശിഷ്ടങ്ങളും കവറുകളും മദ്യക്കുപ്പികളും മിനറൽ വാട്ടർ ബോട്ടിലുകളും മറ്റും റോഡരികിൽ നിക്ഷേപിച്ച് സ്ഥലം വിടുകയാണ്. മുക്കം^അരീക്കോട് റോഡിൽ കാരശ്ശേരി പഞ്ചായത്ത് ഓഫിസിന് സമീപം ലോറി, ടിപ്പർ ജീവനക്കാർ സ്ഥിരമായി ഭക്ഷണ അവശിഷ്ടം റോഡരികിൽ ഉപേക്ഷിക്കുന്നതായി വ്യാപക പരാതി ഉയർന്നിട്ടുണ്ട്. ഉച്ചസമയത്തും മറ്റും റോഡരികിൽ വാഹനങ്ങൾ പാർക്ക് ചെയ്ത് ഭക്ഷണംകഴിച്ച ശേഷം അവശിഷ്ടങ്ങൾ സമീപത്ത് തന്നെ ഉപേക്ഷിക്കുകയാണ്. നിരവധി പ്ലാസ്റ്റിക് കവറുകളാണ് റോഡരികിൽ ദുർഗന്ധം വിതക്കുന്നത്. പഞ്ചായത്ത് അധികൃതരും ഇക്കാര്യത്തിൽ വേണ്ടത്ര ശ്രദ്ധ ചെലുത്തുന്നില്ല. റോഡരികിലെ പറമ്പുകളിലും പുഴയോരങ്ങളിലും കക്കൂസ് മാലിന്യം തള്ളുന്നതായും പരാതിയുണ്ട്. നിരവധിതവണ പരാതിപ്പെടുകയും പ്രതികളെ പിടികൂടുകയും മറ്റും ചെയ്തിട്ടും മാലിന്യ നിക്ഷേപത്തിന് അറുതിയാവുന്നില്ല. മുക്കം പാലം, കടവ് പാലം വഴി ഇരുവഴിഞ്ഞിയിലേക്ക് മാലിന്യം തള്ളുന്നതും പതിവാണ്. ഇവിടങ്ങളിൽ രാത്രിയിലാണ് മാലിന്യനിക്ഷേപം. കുടിവെള്ളം മലിനപ്പെട്ടും പരിസര മലിനീകരണം മൂലവും പകർച്ചവ്യാധി ഭീഷണിയിലാണ് മലയോര മേഖല. മാലിന്യ നിക്ഷേപകരെ കൈയോടെ പിടികൂടാൻ പ്രാദേശിക ഭരണസമിതികൾ പ്രായോഗിക പദ്ധതികൾ കൊണ്ട് വരണമെന്നാണ് ജനങ്ങളുടെ ആവശ്യം. photo Mkm1 സംസ്ഥാനപാതയിൽ മുക്കം-^അരീക്കോട് റോഡിെല മാലിന്യനിക്ഷേപം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.