മടവൂർ വില്ലേജ് ഓഫിസി​െൻറ ശോച്യാവസ്ഥ പരിഹരിക്കണം: ജനതാദൾ^യു

കൊടുവള്ളി: മടവൂർ വില്ലേജ് ഓഫിസി​െൻറ ശോച്യാവസ്ഥ അടിയന്തരമായി പരിഹരിക്കണമെന്ന് ജനതാദൾ^യു കൊടുവള്ളി നിയോജകമണ്ഡലം കൺവെൻഷൻ ആവശ്യപ്പെട്ടു. അടിസ്ഥാന സൗകര്യങ്ങൾ ഇല്ലാത്തതിനാൽ പൊതുജനങ്ങളും ജീവനക്കാരും പ്രയാസപ്പെടുകയാണ്. വിവിധ സർട്ടിഫിക്കറ്റുകൾക്ക് ഓഫിസിലെത്തുന്നവർക്ക് അപേക്ഷകൾ എഴുതാനോ ഇരിക്കാനുള്ള സൗകര്യമോ ഇല്ല. കുടിവെള്ളവും പ്രാഥമികാവശ്യങ്ങൾ നിർവഹിക്കാനുള്ള സൗകര്യവുമില്ല. നികുതിയടക്കാൻ വരുന്നവരെ പല കാരണങ്ങൾ പറഞ്ഞ് മടക്കിയയക്കുകയാണ് പതിവ്. ഓൺലൈൻ അപേക്ഷകൾ സമയബന്ധിതമായി വിതരണം ചെയ്യുന്നില്ല. ആധാരങ്ങൾ രജിസ്റ്റർ ചെയ്യാൻ തണ്ടപ്പേർ വേണമെന്ന നിബന്ധന വന്നതോടെ അപേക്ഷകർ കാത്തുകിടക്കേണ്ട അവസ്ഥയാണ്. വില്ലേജി​െൻറ സുഗമമായ പ്രവർത്തനത്തിന് അടിയന്തര നടപടിയെടുക്കണമെന്ന് കൺവെൻഷൻ ആവശ്യപ്പെട്ടു. പ്രസിഡൻറ് ചോലക്കര മുഹമ്മദ് മാസ്റ്ററുടെ അധ്യക്ഷതയിൽ നടന്ന കൺവെൻഷൻ ജില്ല പ്രസിഡൻറ് മനയത്ത് ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. സലീം മടവൂർ മുഖ്യപ്രഭാഷണം നടത്തി. സന്തോഷ് കുറുമ്പൊയിൽ, ടി.പി. ഗോപാലൻ, കെ.കെ. അബ്ദുറഹ്മാൻ കുട്ടി, ആവിലോറ രവി, പി.സി. മോയിൻകുട്ടി, എം.എ. സിദ്ദീഖ്, സുബൈർ അമ്പലക്കണ്ടി, എം.എം. മുഹമ്മദ് , കെ.കെ. സഫീന, എം.സി. ബാബു, അഡ്വ. കെ.എ. ബഷീർ ഓമശ്ശേരി എന്നിവർ സംസാരിച്ചു. കെ.ടി. സുനി സ്വാഗതവും വി. ഗോപാലൻ നന്ദിയും പറഞ്ഞു. photo: madvaoor 33
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.