മാലക്കള്ളനെ ചവിട്ടിവീഴ്​ത്തി നാട്ടുകാരുടെ 'കാക്കായ്​'

കാക്കായിയുടെ കൈയീന്ന് കള്ളൻ രക്ഷപ്പെട്ടത് തലനാരിഴക്ക്! ചേന്ദമംഗലൂർ: മാല പൊട്ടിച്ച് ഒാടിയ മോഷ്ടാവിനെ ചവിട്ടിവീഴ്ത്തിയ 'കാക്കായ്' നാട്ടുകാരുടെ താരം. നായർകുഴി കുണ്ടിയോട്ട് ശാരദാമ്മയുടെ മാല പൊട്ടിച്ച് ബൈക്കിൽ രക്ഷപ്പെടാനൊരുങ്ങിയ കള്ളനെ ചവിട്ടിവീഴ്ത്തിയാണ് ചേന്ദമംഗലൂർ പെരിങ്ങംപുറത്ത് അബ്ദുറഹ്മാൻ എന്ന കാക്കായ് നാട്ടുകാരുടെ താരമായത്. കഴിഞ്ഞദിവസം ഉച്ചക്ക് പുൽപറമ്പ് -നായർകുഴി റോഡിൽ പറമ്പാട്ടുമ്മൽ ഭാഗത്ത് വിജനമായ റോഡിൽ സ്ത്രീയുടെ നിലവിളി കേട്ടാണ് അബ്ദുറഹ്മാൻ ബൈക്ക് നിർത്തി ഓടിച്ചെന്നത്. ഇൗസമയം ശാരദാമ്മയുടെ മാല പൊട്ടിച്ച് ബൈക്കിൽ കയറി രക്ഷപ്പെടാനൊരുങ്ങുകയായിരുന്നു കള്ളൻ. വാഹനം മുന്നോട്ടെടുത്ത കള്ളനെ കാക്കായ് ചവിട്ടി വീഴ്ത്തി. 'നിന്നെ കൊന്നുകളയുമെന്ന്' ആക്രോശിച്ച് എഴുേന്നറ്റ് ബൈക്കിൽ കയറിയ കള്ളനെ വീണ്ടും ചവിട്ടിവീഴ്ത്തിയ കാക്കായ് കള്ള​െൻറ കീശയിലുണ്ടായിരുന്ന മാലയും 250 രൂപയും ഒപ്പം മറ്റൊരു ചെറിയ സ്വർണച്ചെയിനും ഞൊടിയിടയിൽ ൈകയിലാക്കി. രക്ഷപ്പെടാനൊരുങ്ങിയ കള്ളന് വീണ്ടും തൊഴികിട്ടിയെങ്കിലും അതേ ബൈക്കിൽ കള്ളൻ അതിവേഗം രക്ഷപ്പെട്ടു. ചേന്ദമംഗലൂർ വഴി മിനി പഞ്ചാബിലെത്തിയ കള്ളൻ ആൾക്കൂട്ടത്തെക്കണ്ട് ഭയന്ന് ബൈക്ക് തെയ്യത്തുംകടവ് വഴി തിരിച്ചുവിട്ടു. പുൽപറമ്പിലെ യുവാക്കൾ കിലോമീറ്ററുകളോളം പിന്തുടർന്നെങ്കിലും കള്ളനെ പിടികൂടാനായില്ല. അരീക്കോട്-പുത്തലം വരെ നാട്ടുകാർ ഓടിച്ച കള്ളനെ പിടികൂടാൻ മുക്കം -അരീക്കോട് പെലീസ് സി.സി.ടിവി ദൃശ്യങ്ങളടക്കം പരിശോധിച്ച് അന്വേഷണം നടത്തുകയാണ്. ശാരദാമ്മയെ വീഴ്ത്താൻ കള്ളൻ റോഡിലെറിഞ്ഞ മുപ്പതുരൂപയും ബ്രിട്ടാനിയ ബിസ്കറ്റും 'ബോണസായി' കള്ള​െൻറ കീശയിൽ നിന്ന് കിട്ടിയ ചെറിയ ചെയിനും പൊലീസിലേൽപ്പിച്ചാണ് കാക്കായ് മടങ്ങിയത്. ഞായറാഴ്ച മിനിപഞ്ചാബിലെ ചൈതന്യ സാംസ്കാരിക വേദി സംഘടിപ്പിക്കുന്ന ചടങ്ങിൽ കാക്കായിയെ ആദരിക്കുമെന്ന് പ്രസിഡൻറ് ഫവാസ് പാലിയിൽ അറിയിച്ചു. ഫോട്ടോ : kakkayi .jpg പെരിങ്ങംപുറത്ത് അബ്ദുറഹ്മാൻ എന്ന കാക്കായ്
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.