കൊടിയത്തൂർ: മികച്ച അംഗൻവാടി ടീച്ചർക്കുള്ള സംസ്ഥാന പുരസ്കാരം നേടിയ വി.പി. പ്രേമ കുമാരി ടീച്ചറെ വെസ്റ്റ് കൊടിയത്തൂർ ഗ്രാമം ആദരിക്കുന്നു. വെസ്റ്റ് കൊടിയത്തൂർ കഴ്ത്തുട്ടി പുറായ അംഗൻവാടി യിൽ 32 വർഷത്തിലധികം സേവനമനുഷ്ഠിച്ച ടീച്ചർ ശിശു വികസന സേവനമികവിലൂടെയാണ് സംസ്ഥാന സാമൂഹികനീതി വകുപ്പിെൻറ അവാർഡ് നേടിയത്. മേയ് 24 ബുധനാഴ്ചയാണ് നാട്ടുകാർ സ്വീകരണമൊരുക്കുന്നത്. എം.ഐ. ഷാനവാസ് എം.പി, ബ്ലോക്ക് പ്രസിഡൻറ്, വൈസ് പ്രസിഡൻറ്, ഗ്രാമപഞ്ചായത്ത് പ്രതിനിധികൾ എന്നിവർ പരിപാടിയിൽ സംബന്ധിക്കും. അംഗൻവാടിയിൽ പഠിച്ച പ്ലസ് ടു, എസ്.എസ്.എൽ.സി പരീക്ഷകളിലെ ഉന്നത വിജയികൾക്കും അധ്യാപക അവാർഡ് ജേതാവ് നിയാസ് ചോലക്കും സ്വീകരണം നൽകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.