കോഴിക്കോട്: വിദൂര വിദ്യാഭ്യാസ സർവകലാശാലയായ ഇഗ്നോ 2017 ജൂലൈ സെഷനിൽ വിവിധ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചതായി വെള്ളിമാട്കുന്ന് ജെ.ഡി.ടി ഇസ്ലാം ഇഗ്നോ സ്റ്റഡി സെൻറർ അറിയിച്ചു. മാസ്റ്റർ ഡിഗ്രി, ഡിഗ്രി, ഡിപ്ലോമ, സർട്ടിഫിക്കറ്റ് കോഴ്സുകളിലേക്കുള്ള പ്രവേശനത്തിന് 2017 ജൂൺ 30 വരെ പിഴകൂടാതെ അപേക്ഷിക്കാം. www.onlineadmission.ignou.ac.in ലൂടെ ഒാൺലൈനായാണ് അപേക്ഷിക്കേണ്ടത്. വിശദാംശങ്ങൾക്ക് െജ.ഡി.ടി സെൻററുമായി ബന്ധപ്പെടാം. ഫോൺ: 0495 2730289. തൊഴിൽ മേള കോഴിക്കോട്: െഎ.ടി രംഗത്തെ വിവിധ കമ്പനികളെ അണിനിരത്തി പ്രമുഖ െഎ.ടി സ്ഥാപനമായ നെറ്റ് സെക് ടെക്നോളജീസ് പ്രൈവറ്റ് ലിമിറ്റഡ് ഉദ്യോഗാർഥികൾക്കുവേണ്ടി ശനിയാഴ്ച തൊഴിൽ മേള സംഘടിപ്പിക്കുന്നു. പ്രവേശനം സൗജന്യം. സ്ഥലം: നെറ്റ്സെക് ടെക്നോളജീസ്, ഹൈസൻ ഹെറിറ്റേജിന് എതിർവശം, മാവൂർ റോഡ്, കോഴിക്കോട്. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 9961474001, 9961473001.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.