വിടപറഞ്ഞത്​ വയനാടിെൻറ ജനകീയമാധ്യമപ്രവർത്തകൻ

കൽപറ്റ: വയനാടി​െൻറ മനസ്സറിഞ്ഞ പത്രപ്രവർത്തകനായിരുന്നു സുഹൃത്തുക്കൾ സ്നേഹത്തോടെ വിജയേട്ടൻ എന്നുവിളിക്കുന്ന വി.ജി. വിജയൻ. മുഴുവൻസമയ മാധ്യമപ്രവർത്തനത്തിൽ വ്യാപൃതനാവുേമ്പാഴും രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക, േട്രഡ് യൂനിയൻ മേഖലകളിലും നിറഞ്ഞുനിന്ന വിജയൻ എല്ലാവർക്കും സ്വീകാര്യനായ െപാതുപ്രവർത്തകൻ കൂടിയായിരുന്നു. അതിവിശാലമായ സുഹൃദ്സമ്പത്തിനുടമയായ വിജയ​െൻറ അകാലവിയോഗം വയനാടി​െൻറ നൊമ്പരമാവുന്നത് ശരികളിൽ ഉറച്ചുനിന്ന ജനകീയമാധ്യമപ്രവർത്തകനായിരുന്നു അദ്ദേഹമെന്നതുകൊണ്ടാണ്. കാൽനൂറ്റാണ്ടോളം വയനാട്ടിലെ പത്രപ്രവർത്തനത്തിൽ സജീവമായിരുന്നു വി.ജി. വിജയൻ. കോഴിക്കോട് ആർട്സ് ആൻഡ് സയൻസ് കോളജിൽനിന്ന് ബിരുദം നേടിയ അദ്ദേഹം പത്രപ്രവർത്തനത്തെ ഏറെ ആവേശത്തോടെ സമീപിച്ച വ്യക്തിയായിരുന്നു. ഒരു മാസം മുമ്പ് രോഗം ശയ്യാവലംബിയാക്കുന്നതുവരെ ത​െൻറ ഇഷ്ടമേഖലയിൽ അത്രമേൽ കർമനിരതനായിരുന്നു അദ്ദേഹം. കൗമാരം മുതൽ കമ്യൂണിസ്റ്റ് പാർട്ടിക്കൊപ്പം നടന്ന വിജയൻ തികഞ്ഞ ട്രേഡ് യൂനിയൻ പ്രവർത്തകനായിരുന്നു. കോഴിക്കോട് ജനയുഗത്തിൽ പത്രവിതരണക്കാരനായിട്ടാണ് ജോലിയുടെ തുടക്കം. കടുത്ത പ്രകോപനങ്ങളെപോലും നിറഞ്ഞ ചിരിയോടെയാണ് നേരിട്ടത്. മാധ്യമപ്രവർത്തകൻ എന്ന നിലയിൽ ജനയുഗം, കേരളകൗമുദി, മലയാള മനോരമ ദിനപത്രങ്ങളിലും ആകാശവാണി, ദൂരദർശൻ എന്നിവയിലുമാണ് ജോലി ചെയ്തത്. സംഘാടനരംഗത്തെ മികവിനുള്ള അംഗീകാരമായാണ് പദവികൾ വീണ്ടും വീണ്ടും അദ്ദേഹത്തെ തേടിയെത്തിയത്. കേരള പത്രപ്രവർത്തക യൂനിയൻ വയനാട് ജില്ല കമ്മിറ്റിക്ക് ചുക്കാൻപിടിക്കാനുള്ള നിയോഗം പലപ്പോഴായി വിജയനെ തേടിയെത്തിയത് ആ സ്ഥാനത്ത് ഏറ്റവുമധികം ശോഭിക്കാൻ കഴിഞ്ഞതുകൊണ്ടുതെന്നയായിരുന്നു. വയനാട്ടിലെ മാധ്യമപ്രവർത്തകരുടെ ഉശിരുള്ള പ്രതിനിധിയായി സമൂഹം വിജയനെ വിലയിരുത്തിയത് നിലപാടുകളിലെ ആർജവവും ജനങ്ങൾക്കിടയിൽ ഇറങ്ങിച്ചെന്ന് പ്രവർത്തിക്കാനുള്ള താൽപര്യവും കൊണ്ടായിരുന്നു. ആദിവാസികളും തോട്ടം തൊഴിലാളികളും ഉൾപ്പെടെയുള്ള പാർശ്വവത്കരിക്കപ്പെട്ട ജനവിഭാഗങ്ങളുടെ ദുരിതങ്ങൾ അധികാരികളുടെ ശ്രദ്ധയിൽ കൊണ്ടുവരാൻ ജാഗ്രത കാട്ടിയതിനൊപ്പം ജില്ലയുടെ പൊതുവായ താൽപര്യങ്ങൾക്കൊപ്പവും അദ്ദേഹം നിലയുറപ്പിച്ചു. സമീപകാലത്ത് വയനാട് ഗവ. മെഡിക്കൽ കോളജി​െൻറ കാര്യത്തിൽ സർവകക്ഷിപ്രതിനിധികളെ പെങ്കടുപ്പിച്ച് വയനാട് പ്രസ് ക്ലബ് സംഘടിപ്പിച്ച ചർച്ചക്ക് നേതൃത്വം വഹിച്ചത് വിജയനായിരുന്നു. അവിവാഹിത ആദിവാസിഅമ്മമാരുടെയും തോട്ടം തൊഴിലാളികളുടെയുമൊക്കെ ദുരിതമയമായ ജീവിതാവസ്ഥകൾ ഭരണാധികാരികളുടെ മുന്നിൽ അവതരിപ്പിച്ച മാധ്യമപ്രവർത്തകരുടെ മുൻനിരയിലാണ് അദ്ദേഹത്തി​െൻറ സ്ഥാനം. മന്ത്രിമാരും ഉദ്യോഗസ്ഥപ്രമുഖരും സാഹിത്യനായകരും പാവപ്പെട്ട ആദിവാസികളും തൊഴിലാളികളും ഉൾപ്പെടുന്നതാണ് വിജയ​െൻറ വിശാലമായ സൗഹ--ൃദവലയം. മൃതദേഹം പൊതുദർശനത്തിനുെവച്ച വയനാട് പ്രസ്ക്ലബിലും കൽപറ്റ എമിലിയിലെ വസതിയിലുമായി ഒഴുകിയെത്തിയ ജനക്കൂട്ടം അതിനുതെളിവാണ്. സമൂഹത്തി​െൻറ നാനാതുറകളിലുള്ള നൂറുകണക്കിനാളുകളാണ് വിജയന് അന്ത്യോപചാരം അർപ്പിക്കാനെത്തിയത്. FRIWDL16 വയനാട് പ്രസ്ക്ലബ് പുതിയ കെട്ടിടം ഉദ്ഘാടനചടങ്ങിൽ വി.ജി. വിജയൻ (ഫയൽ ഫോേട്ടാ) മൗനജാഥയും സർവകക്ഷി അനുശോചനവും കൽപറ്റ: പത്രപ്രവർത്തകയൂനിയൻ മുൻ സംസ്ഥാന ൈവസ് പ്രസിഡൻറ് വി.ജി. വിജയ​െൻറ നിര്യാണത്തിൽ വയനാട് പ്രസ് ക്ലബി​െൻറ നേതൃത്വത്തിൽ മൗനജാഥയും സർവകക്ഷി അനുശോചനയോഗവും നടത്തി. കൽപറ്റ നഗരസഭ ചെയർപേഴ്സൺ ഉമൈബ മൊയ്തീൻകുട്ടി അധ്യക്ഷത വഹിച്ചു. പ്രസ് ക്ലബ് പ്രസിഡൻറ് ബിനു ജോർജ്, പി.പി. ആലി, സത്യൻ മൊകേരി, ഒ.കെ. ജോണി, വി.പി. ശങ്കരൻ നമ്പ്യാർ, വിജയൻ ചെറുകര, കെ. സദാനന്ദൻ, കെ.കെ. ഹംസ, എൻ.കെ. മുഹമ്മദ്കുട്ടി, ഏച്ചോം ഗോപി, പി.എം. ജോയി, സി.എം. ശിവരാമൻ, എ.പി. ഹമീദ്, കെ.പി. വിജയകുമാർ, പി.ടി. ജോൺ, ഖാദർ പാലാഴി, സലിംകുമാർ, എൻ. ബാദുഷ, മുഹമ്മദ് പഞ്ചാര, ബി. രാധാകൃഷ്ണപിള്ള, അഡ്വ. ടി.ജെ. ആൻറണി, വി.പി. മത്തായി, ഇ. ഹൈദ്രു എന്നിവർ സംസാരിച്ചു. FRIWDL14 വി.ജി. വിജയ​െൻറ മൃതദേഹത്തിൽ സി.പി.െഎ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ റീത്ത് സമർപ്പിക്കുന്നു. മുൻമന്ത്രി കെ.കെ. രാമചന്ദ്രൻ മാസ്റ്റർ, െഎ.സി. ബാലകൃഷ്ണൻ എം.എൽ.എ, ഏച്ചോം ഗോപി, കെ.കെ. അബ്രഹാം തുടങ്ങിയവർ സമീപം
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.