മാവൂർ: ചെറൂപ്പ- കുറ്റിക്കടവ് റോഡ് നവീകരണത്തിന് 2.25 കോടി രൂപയുടെ ഭരണാനുമതിയായി. റോഡ് കെട്ടിയുയർത്തി ടാർ ചെയ്യാനും ഡ്രൈനേജ് നിർമിക്കാനും മൂന്നിടത്ത് തോടിന് കൽവർട്ട് കെട്ടാനുമാണ് പദ്ധതി. പൊതുമരാമത്ത് വകുപ്പിെൻറ ഫണ്ട് ഉപയോഗിച്ചാണ് നവീകരണം. നവീകരണത്തോടെ റോഡിെൻറ ശോച്യാവസ്ഥക്ക് പരിഹാരമാകും. മൂഴിപ്പുറത്ത് താഴം മുതൽ കുറ്റിക്കടവ് വരെ റോഡ് കെട്ടിയുയർത്തും. ചെറൂപ്പ ജങ്ഷൻ മുതൽ കോൺക്രീറ്റ് ചെയ്ത് നടപ്പാത നിർമിക്കും. രണ്ടു പതിറ്റാണ്ടുകാലമായി അറ്റകുറ്റപ്പണിയൊന്നും നടക്കാത്ത റോഡ് ടാറിങ് തകർന്ന് ശോച്യാവസ്ഥയിലായിരുന്നു. ഏറെ മുറവിളിക്കൊടുവിൽ ആഴ്ചകൾക്കു മുമ്പാണ് റോഡിൽ അറ്റകുറ്റപ്പണി നടന്നത്. റോഡ് തകർന്നതിനെ തുടർന്ന് ചെറൂപ്പ അങ്ങാടിയിൽ നാട്ടുകാർ വാഴ നട്ട് പ്രതിഷേധിച്ചിരുന്നു. അഴുക്കുചാൽ ഇല്ലാത്തതിനാൽ റോഡിെൻറ ഇരുഭാഗത്തെയും മണ്ണൊലിച്ചുപോയി വഴിയാത്ര ദുഷ്കരമായിരുന്നു. ഇരുഭാഗത്തും നടപ്പാത നിർമിക്കുന്നതോടെ ഈ പ്രശ്നത്തിന് പരിഹാരമാകും. റോഡിെൻറ നവീകരണ പ്രവൃത്തിക്കായി സാങ്കേതികാനുമതി തേടിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.