കുറ്റ്യാടി: അടിച്ചേൽപിക്കാൻ ശ്രമിക്കുന്ന മദ്യഷാപ്പിനെതിരെ രാപകൽ കാവൽ സമരവുമായി മരുതോങ്കരയിലെ മുണ്ടക്കുറ്റി നിവാസികൾ. മറ്റു പ്രദേശങ്ങളിലേക്ക് മാറ്റാൻ ശ്രമിക്കുമ്പോൾ രാഷ്ട്രീയ സമ്മർദം കാരണം അധികൃതർ പിൻവാങ്ങുകയും കെ.സി മുക്കിലെ സ്വകാര്യ കെട്ടിടത്തിൽ തന്നെ സ്ഥാപിക്കാൻ അണിയറനീക്കങ്ങൾ നടത്തുകയും ചെയ്തതോടെയാണ് സ്ത്രീകളും കുട്ടികളും അടങ്ങിയ പ്രദേശത്തുകാർ സമരവുമായി ഇറങ്ങിയത്. മദ്യവുമായി വരുന്ന വാഹനങ്ങൾ എന്ത് ത്യാഗവും ചെയ്ത് തടയുമെന്ന് ഇവർ പ്രതിജ്ഞ ചെയ്തു. ചൊവ്വാഴ്ച അർധരാത്രിയിൽ വൻ ജനക്കൂട്ടം പങ്കെടുത്ത പ്രതിഷേധ ജ്വാല നടത്തി. സജീവൻ കാരങ്കോട്ട്, വി.കെ. റഫീഖ്, കുഞ്ഞമ്മദ് കോളോത്ത്, ശോഭ പാറക്കെട്ടിൽ, വി.പി. അജിത, രമണി അമ്പലക്കണ്ടി, ജാസ്മിൻ കോളോത്ത്, വെള്ളാറയിൽ മാണി, എ.പി. ജാനു, ടി.കെ. അജിത എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.