ഉൗ​ർ​ക്ക​ട​വ്​ റ​ഗ​ു​ലേ​റ്റ​റി​ൽ സ്​​ഥാ​പി​ക്കാ​നു​ള്ള പു​തി​യ ഷ​ട്ട​റെ​ത്തി

മാവൂർ: ചാലിയാറിനുകുറുകെ ഉൗർക്കടവിലുള്ള കവണക്കല്ല് റഗുലേറ്ററിൽ സ്ഥാപിക്കാനുള്ള പുതിയ ഷട്ടർ എത്തി. തുരുെമ്പടുത്ത് ദ്രവിച്ചതിനെതുടർന്ന് അഴിച്ചുമാറ്റിയ ലോക്ക് ഷട്ടറിന് പകരം സ്ഥാപിക്കാനുള്ള പുതിയ ഷട്ടറാണ് എത്തിയത്. ദ്രവിച്ച രണ്ട് ലോക്ക് ഷട്ടറുകളിൽ താഴ് ഭാഗത്തുള്ളതാണ് പൂർണമായി മാറ്റിസ്ഥാപിക്കുന്നത്. പുതിയത് സ്ഥാപിക്കുന്നതിന് ഡിസംബർ അവസാനവാരം ദ്രവിച്ച ഷട്ടർ അഴിച്ചു മാറ്റിയിരുന്നു. അഴിച്ചുമാറ്റിയ ഷട്ടറിെൻറ അളവ് എടുത്തശേഷമാണ് പാലക്കാട് കാഞ്ഞിരപ്പുഴയിൽവെച്ച് പുതിയ ഷട്ടർ നിർമിച്ചത്. ഷട്ടറിെൻറ കാസ്റ്റ് സ്റ്റീൽ വീലുകൾ കോയമ്പത്തൂരിൽെവച്ച് നിർമിച്ച് നേരത്തെ എത്തിച്ചിരുന്നു. ഇത് പുതിയ ഷട്ടറിൽ ഘടിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം ഉൗർക്കടവിൽ എത്തിച്ച പുതിയ ഷട്ടറിെൻറ പെയിൻറിങ്ങും മറ്റ് അവസാനവട്ട മിനുക്കുപണികളുമാണ് ഇപ്പോൾ നടക്കുന്നത്. പുഴയുടെ തീരത്തുവെച്ചാണ് ഇൗ േജാലി പുരോഗമിക്കുന്നത്. ഇത് പൂർത്തിയാക്കിയശേഷം അടുത്ത ദിവസം തന്നെ റഗുലേറ്ററിൽ ഇത് സ്ഥാപിക്കും. ഷട്ടർ മാറ്റുന്നതിന് 24,96,719 രൂപക്കാണ് കരാർ നൽകിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.