മാ​വൂ​രി​ൽ നീ​തി മെ​ഡി​ക്ക​ൽ സ്​​റ്റോ​ർ 30ന്​ ​തു​ട​ങ്ങും

മാവൂർ: സർവിസ് സഹകരണ ബാങ്കിന് കീഴിൽ മാവൂരിൽ ആരംഭിക്കുന്ന നീതി മെഡിക്കൽ സ്റ്റോറിെൻറ ഉദ്ഘാടനം വ്യാഴാഴ്ച വൈകുന്നേരം നാലിന് കൺസ്യൂമർെഫഡ് ചെയർമാൻ എം. മെഹബൂബ് നിർവഹിക്കുമെന്ന് ബാങ്ക് പ്രസിഡൻറ് എം.പി. അശോകൻ വാർത്തസമ്മേളനത്തിൽ അറിയിച്ചു. മണന്തലക്കടവ് റോഡിൽ ബാങ്ക് ഹെഡ് ഒാഫിസ് കെട്ടിടത്തിലാണ് മെഡിക്കൽ സ്റ്റോർ തുടങ്ങുന്നത്. ഇംഗ്ലീഷ് മരുന്നുകൾക്ക് 10 മുതൽ 40 ശതമാനം വരെ വിലക്കുറവിൽ ലഭിക്കും. സഹകരണ സംഘം ജോയൻറ് രജിസ്ട്രാർ എം. അബ്ദുൽ റഷീദ് ആദ്യ വിൽപന നിർവഹിക്കും. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സി. മുനീറത്ത്, ബ്ലോക്ക് അംഗം കെ.എം. അപ്പുകുഞ്ഞൻ തുടങ്ങിയവർ സംസാരിക്കും. ആതുര സേവനരംഗത്തേക്കുള്ള ബാങ്കിെൻറ പ്രധാന ചുവടുവെപ്പാണിതെന്ന് പ്രസിഡൻറ് പറഞ്ഞു. വാർത്തസമ്മേളനത്തിൽ ബാങ്ക് സെക്രട്ടറി പി.എം. ലീല, സ്വാഗതസംഘം ചെയർമാൻ വി. ബാലകൃഷ്ണൻ നായർ, കൺവീനർ എൻ. ബാലചന്ദ്രൻ, പി.കെ. വത്സരാജ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.