സ്കൂ​ൾ സം​ര​ക്ഷ​ണ​ത്തി​ന് ഭീ​മ​ൻ പേ​ന​കൊ​ണ്ട് കൂ​ട്ടെ​ഴു​ത്ത് ന​ട​ത്തി പൂ​ർ​വ​വി​ദ്യാ​ർ​ഥി സം​ഗ​മം

കൊടിയത്തൂർ: രാവിലെ 10 മണിക്ക് പന്നിക്കോട് എ.യു.പി സ്കൂളിൽ സാധാരണപോലെ ലോങ് ബെൽ മുഴങ്ങി. തുടർന്ന് എല്ലാവരും അസംബ്ലിക്കായി വരിനിൽക്കണമെന്ന് നിർദേശം. ഉടൻതന്നെ അനുസരണയുള്ള വിദ്യാർഥികളായി എല്ലാവരും വരിവരിയായി അസംബ്ലിയിൽ. വരിയിലുള്ളത് ഇന്നത്തെ വിദ്യാർഥികൾ അെല്ലന്നുമാത്രം. 85 പിന്നിട്ട ത്രിവിക്രമനും ബാലൻ മാഷും ഉച്ചക്കാവിൽ ശ്രീധരനും ഡോ. ദിവാകരൻ നമ്പൂതിരിയും പി. ഉപ്പേരനും കാക്കിരി അബ്ദുല്ലയുമൊക്കെയായിരുന്നു അത്. തുടർന്ന് കുസുമം ടീച്ചർ പ്രതിജ്ഞ ചൊല്ലി. മുഴുവനാളുകളും അതേറ്റുചൊല്ലി. സ്കൂൾ പൂർവവിദ്യാർഥിസംഗമമായ കൂട്ടിരിപ്പിെൻറ ഭാഗമായാണ് പഴയ കലാലയാന്തരീക്ഷം പുനർസൃഷ്ടിച്ചത്. ഉപ്പിലിട്ട മാങ്ങയും നെല്ലിക്കയുമെല്ലാം ഇൗന്തുപട്ടകൊണ്ട് അലങ്കരിച്ച പ്രത്യേക സ്ഥലത്ത് ഒരുക്കിയിരുന്നു. അസംബ്ലി കഴിഞ്ഞ ഉടനെതന്നെ പഴയ ഗുരുനാഥരായ മാധവി ടീച്ചറുടെയും ചന്ദ്രമതി ടീച്ചറുടെയും റുഖിയ ടീച്ചറുടെയും വിക്രമൻ മാസ്റ്ററുടെയും അടുത്തെത്തി പരിചയം പുതുക്കുന്ന തിരക്കിലായിരുന്നു എല്ലാവരും. സംഗമം പൂർവവിദ്യാർഥിയായ മജീദ് പുളിക്കലിെൻറ മേൽനോട്ടത്തിൽ രാജേഷ് കളക്കുടികുന്ന് നിർമിച്ച ആറ് മീറ്ററിലധികം നീളമുള്ള പേനകൊണ്ട് എഴുതി ജോർജ് എം. തോമസ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് സി.ടി.സി. അബ്ദുല്ല അധ്യക്ഷത വഹിച്ചു. പ്രഫ. ഹമീദ് ചേന്ദമംഗലൂർ മുഖ്യപ്രഭാഷണം നടത്തി. പൂർവ അധ്യാപകരെ കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് രമ്യ ഹരിദാസും പൂർവവിദ്യാർഥികളെ വൈസ് പ്രസിഡൻറ് കെ.പി. അബ്ദുറഹിമാനും ആദരിച്ചു. സപ്ലിമെൻറ് പ്രകാശനം ജില്ല പഞ്ചായത്ത് അംഗം സി.കെ. കാസിം നിർവഹിച്ചു. സുജ ടോം, ടി.കെ. ജാഫർ, സി. ഹരീഷ്, പ്രസ് ഫോറം സെക്രട്ടറി ഫസൽ ബാബു, രമേശ് പണിക്കർ, ടി.കെ. സനീഷ്, മജീദ് കുവ്വപ്പാറ, കെ. ഉണ്ണികൃഷ്ണൻ, മജീദ് പുളിക്കൽ, പി. ഷിനോ, മജീദ് പുതുക്കുടി, അബ്ദുൽ ജാബിർ പുറായിൽ, ബാബു പൊലുകുന്ന്, ബാബു മൂലയിൽ, യു.കെ. അശോകൻ, സി. കേശവൻ നമ്പൂതിരി, കുസുമം തോമസ് എന്നിവർ സംസാരിച്ചു. തുടർന്ന് പൂർവവിദ്യാർഥികളുടെ ഗാനമേളയും കെ.ടി.എസ് നെല്ലിക്കാപറമ്പിെൻറ മാജിക് ഷോയും അരങ്ങേറി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.