കൊടുവള്ളി: സർക്കാർ അസാധുവാക്കിയ 30,20,000 രൂപ പൊലീസ് പിടികൂടിയ സംഭവത്തിലെ പ്രതികൾക്ക് താമരശ്ശേരി കോടതി ജാമ്യം അനുവദിച്ചു. കോഴിക്കോട് ചാലിയം അറക്കൽ മുഹമ്മദ് അസ്ലം (29), ഫറോഖ് വൈറ്റ് ഹൗസിൽ റിയാസ് (42), ബേപ്പൂർ നടുവട്ടം ആനന്ദ് വീട്ടിൽ കെ.ടി. അജിത്ത് (29) എന്നിവരെയാണ് കൊടുവള്ളി പൊലീസ് വെള്ളിയാഴ്ച പുലർച്ച 12.40ഓടെ ദേശീയപാതയിൽ പാലക്കുറ്റി െപട്രോൾ പമ്പ് പരിസരത്തുവെച്ച് പിടികൂടുന്നത്. സംഘത്തെ പൊലീസ് ആവശ്യക്കാരെന്ന വ്യാജേന കൊടുവള്ളിയിലേക്ക് വിളിച്ചുവരുത്തി പിടികൂടുകയായിരുന്നു. നൂറിെൻറ കെട്ടുകളാക്കിയ ആയിരം രൂപയുടെ പത്തും, അഞ്ഞൂറ് രൂപയുടെ നാൽപതും കെട്ടുകളും ചില്ലറയായി അഞ്ഞൂറിെൻറ നാൽപത് നോട്ടുകളുമാണ് കണ്ടെടുത്തത്. ഇതര സംസ്ഥാനത്തെ ബാങ്ക് ഉദ്യോഗസ്ഥരുടെ സഹായത്തോടെ പണം വെളുപ്പിച്ചുകൊടുക്കുന്ന സംഘത്തിൽപ്പെട്ടവരാണ് പിടിയിലായവരെന്നാണ് പൊലീസ് സംശയിക്കുന്നത്. ഇത്തരം സംഘങ്ങൾ താമരശ്ശേരി ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ പ്രവർത്തിക്കുന്നതായും തട്ടിപ്പുകൾ നടത്തുന്നതായും പറയപ്പെടുന്നുണ്ട്. ഈ സംഘത്തെ പൊലീസ് പിടികൂടുമ്പോൾ മറ്റൊരു വാഹനത്തിൽ ഒരു കോടിയിലേറെ രൂപയുമായി മറ്റൊരു സംഘവും ഉണ്ടായിരുന്നതായും പൊലീസിെൻറ നീക്കങ്ങൾ അറിഞ്ഞ് സംഘം രക്ഷപ്പെട്ടതാണെന്നും പറയുന്നു. പിടിയിലായവരുടെ വീടുകളിൽ വെള്ളിയാഴ്ചതന്നെ പൊലീസ് പരിശോധന നടത്തി. കൂടുതൽ അന്വേഷണത്തിനായി പണവും പ്രതികളെയും എൻഫോഴ്സ്മെൻറിന് കൈമാറുമെന്ന് കൊടുവള്ളി എസ്.ഐ ജിഷ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.