കോഴിക്കോട്: നഗരത്തിലെ ഏഴ് റോഡുകൾ കൂടി വികസിപ്പിക്കാൻ നൂറുകോടിയുടെ പദ്ധതിക്ക് സംസ്ഥാന സർക്കാർ അംഗീകാരം നൽകി. നഗര പാതാ റോഡ് വികസന പദ്ധതിയിൽ രണ്ടാംഘട്ട വികസന പ്രവൃത്തികൾക്കാണ് സർക്കാർ പണം അനുവദിച്ചത്. എ. പ്രദീപ്കുമാർ എം.എൽ.എ സമർപ്പിച്ച പദ്ധതിക്കാണ് ധനകാര്യമന്ത്രി ഡോ. തോമസ് ഐസക് ബജറ്റിൽ ഫണ്ട് വകയിരുത്തിയത്. പദ്ധതികളുടെ പ്രാരംഭ പ്രവർത്തനത്തിന് 20 ശതമാനം തുക ബജറ്റിൽ വകയിരുത്തും. മാനാഞ്ചിറ-^ പാവങ്ങാട്, പുതിയങ്ങാടി^- കുണ്ടുപറമ്പ് വഴി ^തണ്ണീർപന്തൽ, കരിക്കാംകുളം-^ സിവിൽസ്റ്റേഷൻ^ കോട്ടൂളി, കോവൂർ-^ മെഡിക്കൽകോളേജ്- ^മുണ്ടിക്കൽതാഴം, മൂഴിക്കൽ- ^കാളാണ്ടിത്താഴം, ഭട്ട്റോഡ്- ^കോതിബീച്ച്, ഭട്ട്റോഡ് ജങ്ഷൻ- ^വെസ്റ്റ്ഹിൽ ചുങ്കം എന്നീ റോഡുകളാണ് പദ്ധതിയിൽ ഉൾപ്പെടുന്നത്. നിലവിൽ ആദ്യഘട്ട വികസന പ്രവർത്തനങ്ങൾ നടക്കുന്ന ഏഴ് റോഡുകൾക്ക് പുറമെയാണിത്. സ്േറ്റഡിയം^പുതിയറ, കോവൂർ^വെള്ളിമാട്കുന്ന്, സി.ഡബ്യു.ആർ.ഡി.എം^പനത്താഴത്ത് താഴം, പുഷ്പ ജങ്ഷൻ^മാങ്കാവ്, ഗാന്ധിറോഡ്^മിനിബൈപാസ് റോഡ്, കല്ലുത്താൻ കടവ്^കാരപ്പറമ്പ്, വെള്ളിമാട്കുന്ന് ^മാനാഞ്ചിറ എന്നിവയാണ് നിലവിൽ നിർമാണ ജോലികൾ പുരോഗമിക്കുന്നത്. രണ്ടാം ഘട്ടത്തിൽ അനുവദിച്ച തുക പുതിയ റോഡ് വികസനത്തിനുള്ള സ്ഥലം ഏറ്റെടുക്കാനാവും വിനിയോഗിക്കുക. പ്രദീപ്കുമാർ എം.എൽ.എ സർക്കാറിന് നൽകിയ പദ്ധതികളിൽ പ്രധാനപ്പെട്ടതായിരുന്നു രണ്ടാംഘട്ട നഗരപാത വികസനം. എന്നാൽ, ബജറ്റിൽ സാങ്കേതിക കാരണങ്ങളാൽ ഇത് ഉൾപ്പെട്ടില്ല. എം.എൽ.എ ഇക്കാര്യം മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയതിനെ തുടർന്നാണ് ബജറ്റിൽ ഇപ്പോൾ കൂട്ടിേച്ചർത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.