കോഴിക്കോട്: അടിക്കടിയുണ്ടാകുന്ന തീപിടിത്തത്തിെൻറ പശ്ചാത്തലത്തിൽ നഗരത്തിെൻറ വിവിധ ഭാഗങ്ങൾ േകന്ദ്രീകരിച്ച് രക്ഷാപ്രവർത്തനത്തിന് കമ്യൂണിറ്റി റെസ്ക്യൂ ടീം രൂപവത്കരിക്കുമെന്ന് ജില്ല ഫയർ ഒാഫിസർ അരുൺ ഭാസ്കർ പറഞ്ഞു. മിഠായിതെരുവിലടക്കം തീപിടിത്തമുണ്ടായ പശ്ചാത്തലത്തിൽ മേയർ തോട്ടത്തിൽ രവീന്ദ്രെൻറ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പാളയം, വലിയങ്ങാടി, മിഠായിതെരുവ് എന്നിവ കേന്ദ്രീകരിച്ചാവും ആദ്യം ടീം രൂപവത്കരിക്കുക. പിന്നീട് മറ്റിടങ്ങളിലേക്ക് വ്യാപിപ്പിക്കും. ഒാേരാ ടീമിലും 50 പേർ വീതമാണ് ഉണ്ടാവുക. ചുമട്ടുതൊഴിലാളികൾ, കച്ചവടക്കാർ, ഒാേട്ടാഡ്രൈവർമാർ തുടങ്ങിയവരിൽനിന്ന് വ്യാപാരികൾ ആളുകളെ തെരഞ്ഞെടുത്ത് പട്ടിക മാർച്ച് എട്ടിനകം ഫയർേഫാഴ്സിന് ൈകമാറും. ഇവർക്ക് ദുരന്തനിവാരണം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ ഫയർഫോഴ്സ് പ്രേത്യക പരിശീലനം നൽകും. മാത്രമല്ല, കടകളിലും സ്ഥാപനങ്ങളിലുമുള്ള അഗ്നിശമന ഉപകരണങ്ങൾ പ്രവർത്തിപ്പിക്കുന്നതിലും ഇവർക്ക് പ്രാവീണ്യം നൽകും ^അദ്ദേഹം പറഞ്ഞു. മിക്കപ്പോഴും തീപിടിത്തമുണ്ടാകുേമ്പാൾതന്നെ അണയ്ക്കാൻ കഴിഞ്ഞാൽ വലിയ ദുരന്തങ്ങൾ ഒഴിവാക്കാനാകും. എന്നാൽ, നഗരത്തിൽ തീപിടിത്തമുണ്ടായ സ്ഥലത്ത് ഫയർഫോഴ്സിെൻറ വാഹനം എത്തുേമ്പാഴേക്കും തീ കത്തിപ്പടരുന്ന സ്ഥിതിയാണുള്ളത്. ഇത്തരം സന്ദർഭങ്ങളിൽ പരിശീലനം ലഭിച്ചവർ ആരെങ്കിലും സ്ഥലത്തുണ്ടെങ്കിൽ പെെട്ടന്ന് തീ അണയ്ക്കുന്നതിനും മുൻകരുതലുകൾ സ്വീകരിക്കുന്നതിനും സാധിക്കും. ജനറേറ്റർ പ്രവർത്തിപ്പിക്കാൻ പാചകവാതക സിലിണ്ടർ ഉപയോഗിക്കുന്നതുൾപ്പെടെയുള്ള അപകടകരമായ കാര്യങ്ങൾ വ്യാപാരികൾ ഒഴിവാക്കണമെന്ന് അദ്ദേഹം പറഞ്ഞു. ഹോട്ടലുകാർ പാചകവാതക സിലിണ്ടറുകൾ കടയുടെ പുറത്തായിരിക്കണം വെക്കേണ്ടത്. സിലിണ്ടർ ചരിച്ചുെവക്കുന്ന രീതി ഒഴിവാക്കണം. 1500 രൂപക്കുവെര അഗ്നിശമന ഉപകരണം കിട്ടും എന്നതിനാൽ മുഴുവൻ കടകളിലും ഇവ സ്ഥാപിക്കാൻ വ്യാപാരികൾ തയാറാവുകയും തൊഴിലാളികൾക്ക് ഇതിെൻറ പ്രവർത്തനരീതി മനസ്സിലാക്കിക്കൊടുക്കുകയും വേണം. വൈദ്യുതി പ്ലഗുകളുടെ അടുത്ത് തുണിത്തരങ്ങളും മറ്റും കുത്തിനിറച്ചിടരുെതന്നും ബഹുനില കെട്ടിടങ്ങൾക്ക് പുറത്ത് ഗോവണിപ്പടികൾ നിർമിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കലക്ടേററ്റിൽ മന്ത്രി ടി.പി. രാമകൃഷ്ണനുൾപ്പെെട പെങ്കടുത്ത യോഗത്തിലെ തീരുമാനപ്രകാരം നഗരത്തിലെ കടകളിൽ മാർച്ച് 25 മുതൽ വിവിധ വകുപ്പുകളുടെ നേതൃത്വത്തിലുള്ള സംയുക്ത പരിശോധന നടത്തുമെന്നും നിയമങ്ങൾ പാലിക്കാത്തവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും മേയർ പറഞ്ഞു. മിഠായിതെരുവിലെ ചെറിയ വഴികൾ വികസിപ്പിക്കണമെന്നും വാഹനനിരോധനത്തെ വ്യാപാരികൾ അനാവശ്യമായി എതിർക്കരുതെന്നും അസി. കമീഷണർ അബ്ദുൽ ഖാദർ പറഞ്ഞു. ഡിസാസ്റ്റർ മാനേജ്മെൻറ് െഡപ്യൂട്ടി കലക്ടർ അബ്ദുൽ നാസർ, ഡെപ്യൂട്ടി ഇലക്ട്രിക്കൽ ഇൻസ്പെക്ടർ മണിലാൽ, കോർപറേഷൻ ആരോഗ്യ^വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.വി. ബാബുരാജ്, സെക്രട്ടറി മൃൺമയി ജോഷി, വ്യാപാരി വ്യവസായി സംഘടന പ്രതിനിധികൾ തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.