മെ​മു സ​ർ​വി​സ്​, പി​റ്റ്​ ലൈ​ൻ ഉ​ൾ​പ്പെ​ടെ നി​ര​വ​ധി ആ​വ​ശ്യ​ങ്ങ​ളു​മാ​യി സം​ഘ​ട​ന​ക​ൾ

കോഴിക്കോട്​: വാർഷിക സന്ദർ​ശനത്തി​െൻറ ഭാഗമായി കോഴിക്കോട്​ സ്​റ്റേഷനിലെത്തിയ സതേൺ റെയിൽവേ ജനറൽ മാനേജർ വശിഷ്​ട ജോഹ്​റിക്ക്​ മ​ുന്നിൽ വിവിധ ആവശ്യങ്ങളുമായി സംഘടനകൾ. എം.കെ. രാഘവർ എം.പിയും കോഴിക്കോട്​ സ്​റ്റേഷ​െൻറ വികസനവുമായി ബന്ധപ്പെട്ട നിവേദനം ജനറൽ മാനേജർക്ക്​ നൽകി. ഷൊർണൂർ ^കണ്ണൂർ മെമു സർവിസ്​ ആരംഭിക്കണം, കൂടുതൽ തിരക്കുള്ള ട്രെയിനുകളിൽ ബോഗികൾ വർധിപ്പിക്കണം, കൂടുതൽ വണ്ടികൾ അനുവദിക്കണം, നിലവിൽ മംഗലാപുരം വരെയുള്ള ചരക്കുലോറികളെ കയറ്റിയുള്ള സർവിസ്​ എറണാകുളത്തേക്ക്​ നീട്ടണം, എറണാകുളം ^മംഗലാപുരം മൂന്നാം പാതയുടെ പ്രവൃത്തി ആരംഭിക്കണം, ഫൂട്ട്​ ഒാവർ ബ്രിഡ്​ജ്​ ഒന്നാം നമ്പർ പ്ലാറ്റ്​​േഫാമിനും നാലാം നമ്പർ പ്ലാറ്റ്​​േഫാമിനും പുറത്തേക്ക്​ നീട്ടണം, അങ്ങാടിപ്പുറത്തുനിന്ന്​ കരിപ്പൂർ വഴി ഫറോക്കിലെത്തുന്നതരത്തിൽ പുതിയ പാതയു​െട പഠനം നടത്തണം, ഒാ​േട്ടാമാറ്റിക്​ സിഗ്​നൽ സംവിധാനം സജ്ജമാക്കണം, ബഹുനില പാർക്കിങ്​ സമുച്ചയം ഒരു​ക്കണം, പിറ്റ്​ ലൈൻ കോഴിക്കോട്​ സ്​ഥാപിക്കണം, പ്ലാറ്റ്​ഫോമി​െൻറ മുഴുവൻ ഭാഗത്തും മേൽക്കൂര പണിയണം, ഫറോക്ക്​ സ്​റ്റേഷൻ നവീകരിക്കണം തുടങ്ങിയ ആവശ്യങ്ങളാണ്​ പ്രധാനമായും നിവേദനങ്ങളിലുള്ളത്​. സ്​ത്രീകൾ ഉൾപ്പെടെയുള്ളവർക്ക്​ സുരക്ഷിതയാത്ര ഉറപ്പാക്കണം. കോഴിക്കോട്​ സ്​റ്റേഷ​നെ അന്താരാഷ്​ട്ര നിലവാരത്തിലേക്കുയർത്തുന്നതിന്​ തുടങ്ങിവെച്ച വികസനപ്രവർത്തനങ്ങളുടെ നടപടിക്രമങ്ങൾ ​െപ​െട്ടന്ന്​ പൂർത്തീകരിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്​. കോൺ​െഫഡറേഷൻ ഒാഫ്​ ഒാൾ ഇന്ത്യ റെയിൽ യൂ​േസഴ്​സ്​ അസോസിയേഷ​െൻറ നിവേദനം ഭാരവാഹികളായ സി.ഇ. ചാക്കുണ്ണി, പി.​െഎ. അജയൻ എന്നിവരാണ്​ ജനറൽ മാനേജർക്ക്​ കൈമാറിയത്​.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-12-12 04:18 GMT