കോഴിക്കോട്: ബാങ്ക് ജീവനക്കാരും ഓഫിസര്‍മാരും നടത്തിയ ദേശീയ പണിമുടക്ക് ജില്ലയില്‍ പൂര്‍ണം. മുഴുവന്‍ ബാങ്കുകളും പണിമുടക്കിനെ തുടര്‍ന്ന് അടഞ്ഞുകിടന്നു. ജനവിരുദ്ധ ബാങ്കിങ് തൊഴില്‍ പരിഷ്കാരങ്ങള്‍ പിൻവലിക്കുക, പുറംകരാർവത്കരണം ഉപേക്ഷിക്കുക, കിട്ടാക്കടങ്ങള്‍ തിരിച്ചുപിടിക്കാന്‍ കര്‍ശന നടപടി സ്വീകരിക്കുക, ആശ്രിതനിയമനം നടപ്പാക്കുക, ബാങ്കുകളില്‍ മതിയായ ജീവനക്കാരെ നിയമിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് യുനൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂനിയന്സിെൻറ ആഭിമുഖ്യത്തിലാണ് പണിമുടക്ക് നടന്നത്. പണിമുടക്കിയ ജീവനക്കാരും ഓഫിസര്‍മാരും കോഴിക്കോട് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ പരിസരത്ത് ധര്‍ണ നടത്തി. എം.കെ. രാഘവന് എം.പി ഉദ്ഘാടനം ചെയ്തു. നോട്ട് നിരോധനം കോർപറേറ്റ് അജണ്ടയുടെ ഭാഗമാണെന്നും ബാങ്ക് ലയനതീരുമാനങ്ങള് ജനവിരുദ്ധമാണെന്നും അദ്ദേഹം പറഞ്ഞു. എ. രാഘവന് അധ്യക്ഷത വഹിച്ചു. വിവിധ സംഘടനകെള പ്രതിനിധാനം ചെയ്ത് കെ.ജി. പങ്കജാക്ഷൻ, സി.പി. സുലൈമാൻ, അഡ്വ. എം. രാജൻ, എം. മുരളീധരൻ, അഹമ്മദ്കുട്ടി കുന്നത്ത്, ടി.പി. കൃഷ്ണൻ, എം. വിജയകുമാർ, സി.പി. മണി, സി. ശിവദാസൻ, സി.പി. സദാനന്ദൻ, കെ.പി. ജ്യോതി, എം.ഡി. ഗോപിനാഥ്, കെ. രാജീവ്, പി. അജിത്ത് കുമാർ, ടി. നരേന്ദ്രന് എന്നിവര്‍ സംസാരിച്ചു. കൺവീനർ കെ.വി. സൂരി സ്വാഗതം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.