കോഴിക്കോട്: അധ്യാപക പ്രതിസന്ധി രൂക്ഷമായ കോഴിക്കോട് മെഡിക്കൽ കോളജിൽ നിന്ന് എട്ടുപേരെ മഞ്ചേരി മെഡിക്കൽ കോളജിലേക്ക് മാറ്റാനുള്ള ഉത്തരവ് കോളജിെൻറയും ആശുപത്രിയുടെയും പ്രവർത്തനം താളം തെറ്റിച്ചേക്കും. 106 അധ്യാപകരുടെ കുറവുള്ള ആശുപത്രിയിൽ നിന്നാണ് മഞ്ചേരിയിലേക്ക് പുതുതായി ഇത്രയും പേരെ മാറ്റാനുള്ള മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവ്. മെഡിസിൻ വിഭാഗത്തിൽ നിന്ന് മൂന്നുപേർ, സർജറിയിൽ നിന്ന് രണ്ട്പേർ, ചെസ്റ്റ് ഒഫ്താൽമോളജി, ദന്തൽ എന്നിവിടങ്ങളിൽ നിന്ന് ഓരോരുത്തരെയാണ് മാറ്റുന്നത്. മെഡിക്കൽ കൗൺസിലിെൻറ മാനദണ്ഡപ്രകാരം നിശ്ചിത ഫാക്കൽറ്റിയിൽ 16 ശതമാനത്തിൽ താഴെ അധ്യാപകരുടെ കുറവുണ്ടാവാൻ പാടില്ല. എന്നാൽ കൗൺസിൽ നടത്തിയ പരിശോധനയിൽ 35 ശതമാനത്തിെൻറ കുറവ് കണ്ടതിനെത്തുടർന്ന് സീറ്റുകൾ കുറക്കുമെന്ന് മുന്നറിയിപ്പു നൽകിയിരുന്നു. 250 എം.ബി.ബി.എസ് സീറ്റുകളുള്ള കോളജിൽ അധ്യാപകരുടെ കുറവ് പരിഹരിച്ചില്ലെങ്കിൽ 200 ആക്കി കുറക്കുമെന്നാണ് മെഡിക്കൽ കൗൺസിൽ പറഞ്ഞത്. പി.ജി സീറ്റുകളെയും ഇത് ബാധിക്കും. ഇവിടെ ജനറൽ മെഡിസിനിൽ നേരത്തെതന്നെ അഞ്ച് സീനിയർ റസിഡൻറുമാരുടെ കുറവുള്ളപ്പോഴാണ് പുതുതായി മൂന്നുപേരെക്കൂടി മാറ്റിയത്. ആശുപത്രിയിൽ അനുവദിച്ചിട്ടുള്ള 57 പ്രഫസർ തസ്തികകളിൽ ഇപ്പോൾ നാല് ഒഴിവുകളുണ്ട്. അസോ.പ്രഫസർമാരുടെ അനുവദിക്കപ്പെട്ട എണ്ണം 64 ആണെങ്കിലും 58 പേരെ ഇവിടെയുള്ളൂ. അസി.പ്രഫസർമാരുടെ എണ്ണത്തിലാണ് ഏറെ കുറവുള്ളത്. 271 പേർ വേണ്ടിടത്ത് 165 പേരാണുള്ളത്. അതായത് 106 പേരുടെ കുറവ്. അധ്യാപകരെ മാറ്റുന്നതിനോടൊപ്പം ഏപ്രിലിൽ പ്രിൻസിപ്പലുൾപ്പടെ 12 പേർ വിരമിക്കുന്നതോടെ പ്രതിസന്ധി രൂക്ഷമാക്കും. പുതുതായി പ്രഫസർമാർക്ക് സ്ഥാനക്കയറ്റം ലഭിക്കുന്നതിനായി ഗവേഷണപ്രബന്ധം തയ്യാറാക്കുക തുടങ്ങിയ നടപടിക്രമങ്ങൾ പൂർത്തിയാക്കേണ്ടതുള്ളതിനാൽ പെട്ടെന്നൊന്നും പുതിയ ആളുകളെ നിയമിക്കുന്നത് പ്രാവർത്തികമല്ല.അധ്യാപകരെ മാറ്റിയ നടപടി പിൻവലിക്കണമെന്ന് പ്രൻസിപ്പൽ ഡോ.വി.പി ശശിധരൻ മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറോട് ആവശ്യപ്പെട്ടിട്ടുണ്ട്. സീറ്റുകൾ കുറക്കുന്നതിനോടൊപ്പം നേരത്തെത്തന്നെ ഡോക്ടർമാരുടെ കുറവനുഭവപ്പെടുന്ന ആശുപത്രിയിൽ നിലവിലെ തീരുമാനം രോഗികളെ വലിയ രീതിയിൽ ബാധിക്കുമെന്ന് പ്രിൻസിപ്പൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.