ചെറിയ തോണിക്കാരുടെ പക്കല്‍ നിന്ന് മൊത്തമായി മീന്‍ വാങ്ങുന്നതാണ് വില കുറയാന്‍ കാരണം സുല്‍ത്താന്‍ ബത്തേരി: ട്രോളിങ് നിരോധിച്ചതോടെ പതിവില്‍ വിപരീതമായി മത്തിവില കുറഞ്ഞു. നിരോധനം ഏര്‍പ്പെടുത്തുന്നതോടെ ലഭ്യതക്കുറവ് മൂലം മത്സ്യങ്ങള്‍ക്ക് വില കുത്തനെ കൂടാറാണ് പതിവ്. എന്നാൽ, കഴിഞ്ഞ ഒരാഴ്ചക്കിടെ മത്തിവില താഴോട്ടാണ് വരുന്നത്. ഏജന്‍സികള്‍ മുഖേനയാണ് ജില്ലയില്‍ മത്സ്യമെത്തുന്നത്. ട്രോളിങ് നിരോധിച്ചതോടെ ഏജന്‍സികള്‍ നിര്‍ജീവമായി. ഇതോടെ ജില്ലയിലെ മീന്‍ കച്ചവടക്കാര്‍ ചാലിയം, ബേപ്പൂര്‍, കോഴിക്കോട് സെന്‍ട്രല്‍ മാര്‍ക്കറ്റ് എന്നിവിടങ്ങളില്‍ നേരിട്ട് പോയാണ് മീന്‍ കൊണ്ടുവരുന്നത്. ചെറിയ തോണിക്കാരുടെ പക്കല്‍ നിന്ന് മൊത്തമായി മീന്‍ വാങ്ങുന്നതാണ് വില കുറയാന്‍ കാരണമായത്. മത്തിക്കാണ് പ്രധാനമായും വിലകുറഞ്ഞത്. കഴിഞ്ഞ ആഴ്ച 160 രൂപ വരെ വിലയുണ്ടായിരുന്ന മത്തിക്ക് ഇപ്പോള്‍ 60 മുതല്‍ 100 രൂപ വരെയാണ് വില. അയല -140, കിളിമീന്‍--160, ചെമ്മീന്‍--350, മുള്ളൻ--140, പാമ്പാട-200 എന്നിങ്ങനെയാണ് മറ്റ് മീനുകളുടെ വില. പുറംകടലില്‍ പോയി മീന്‍ പിടിക്കുന്ന ബോട്ടുകളിലെ മീനുകള്‍ ഏജന്‍സികള്‍ വഴിയെ വില്‍പന നടത്തുന്നു. കൂടുതല്‍ മീനുകള്‍ ആവശ്യമായി വരുന്നതിനാലും നേരിട്ട് മുക്കുവരുടെ അടുത്തുപോയി മീന്‍ വാങ്ങുന്നതിലെ ബുദ്ധിമുട്ട് ഒഴിവാക്കുന്നതിനുമായി ഏജന്‍സികളെയാണ് മീന്‍ എത്തിക്കാനായി ജില്ലയിലെ കച്ചവടക്കാര്‍ സമീപിക്കുന്നതും. നിരോധനമുള്ളതിനാല്‍ പുറംകടലില്‍ നിന്ന് മീന്‍ പിടിക്കാത്തതിനാല്‍ വലിയ മീനുകള്‍ വരുന്നില്ല. വിലയില്‍ കുറവ് വന്നെങ്കിലും മത്തി, അയല മുതലായ മീനകള്‍ ആവശ്യത്തിന് ലഭിക്കാത്ത സ്ഥിതിയുണ്ട്. WEDWDL15 ബത്തേരിയിലെ മത്സ്യമാർക്കറ്റിൽ നിന്ന് വയോേശ്രഷ്ഠ സമ്മാൻ പുരസ്കാരം: അപേക്ഷ ക്ഷണിച്ചു കൽപറ്റ: വയോജനക്ഷേമരംഗത്ത് സ്തുത്യർഹമായ സേവനമനുഷ്ഠിച്ചിട്ടുള്ള മുതിർന്ന പൗരന്മാർക്കും മുതിർന്ന പൗരന്മാരുടെ വിവിധ പ്രശ്നങ്ങളിൽ ഇടെപട്ട് ക്ഷേമ പ്രവർത്തനങ്ങൾ നടത്തുന്ന സംഘടന, പഞ്ചായത്ത് എന്നിവർക്കും കേന്ദ്ര സർക്കാർ നൽകുന്ന വയോേശ്രഷ്ഠ സമ്മാൻ പുരസ്കാരത്തിന് അപേക്ഷ ക്ഷണിച്ചു. ഇംഗ്ലീഷിൽ പൂരിപ്പിച്ച അപേക്ഷയും ക്ഷേമപ്രവർത്തനങ്ങളുടെ വിശദവിവരങ്ങളുടെ പേപ്പർ കട്ടിങ്ങുകളും സഹിതം ജില്ല സാമൂഹികനീതി ഓഫിസിൽ ജൂൺ 25ന് മുമ്പ് നൽകണം. ഫോൺ: 04936 205307. തൈകൾ നടുന്നവർക്ക് േപ്രാത്സാഹന ധനസഹായം കൽപറ്റ: സ്വകാര്യഭൂമിയിലെ ശോഷിച്ചുവരുന്ന തടിയുൽപാദനം വർധിപ്പിക്കുന്നതിനും തടിയിനങ്ങളിൽ സ്വയംപര്യാപ്തത കൈവരിക്കുന്നതിനും അതുവഴി ഭൂവുടമകൾക്ക് അധികവരുമാനം ലഭിക്കുന്നതിനും വനം വകുപ്പ് േപ്രാത്സാഹനധനസഹായം നൽകുന്നു. തേക്ക്, ചന്ദനം, മഹാഗണി, ആഞ്ഞിലി, പ്ലാവ്, വീട്ടി, കമ്പകം, കുന്നിവാക, തേൻമാവ് തുടങ്ങിയ വൃക്ഷത്തൈകൾ നട്ടുവളർത്തുന്നതിനാണ് േപ്രാത്സാഹനം നൽകുന്നത്. 50 മുതൽ 200 തൈകൾ വരെ തൈ ഒന്നിന് 50 രൂപയും 201 മുതൽ 400 തൈകൾ വരെ തൈ ഒന്നിന് 40 രൂപയും 401 മുതൽ 625 വരെ തൈകൾക്ക് തൈ ഒന്നിന് 30 രൂപയും ധനസഹായം അനുവദിക്കും. വിവരങ്ങൾക്ക്: 04936 202623.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.