കാക്കൂർ അങ്ങാടിയിലെ 'മരത്തടി' അപകട ഭീഷണി

കാക്കൂർ അങ്ങാടിയിലെ 'മരത്തടി' അപകട ഭീഷണി നന്മണ്ട: മാസങ്ങൾക്കുമുമ്പ് മുറിച്ചിട്ട തണൽമരം റോഡരികിൽനിന്ന് മാറ്റാത്തത് അപകടഭീഷണിയാകുന്നു. കാൽനടക്കാരും ബസ് കാത്തുനിൽക്കുന്നവരുമാണ് ദുരിതത്തിലാകുന്നത്. ജില്ല മേജർ റോഡായ കോഴിക്കോട് -ബാലുശ്ശേരി റോഡിലെ കാക്കൂർ അങ്ങാടിയിലെ ബസ് കാത്തിരിപ്പുകേന്ദ്രത്തിന് തൊട്ടരികിലാണ് മരത്തടി കിടക്കുന്നത്. സദാസമയവും ജനത്തിരക്കേറിയ ഭാഗമാണിത്. യാത്രക്കാരുടെയും വാഹനങ്ങളുടെയും ബാഹുല്യം കാരണം ടൗൺ വീർപ്പുമുട്ടുേമ്പാഴാണ് വഴിയാത്രക്കാരുടെ വഴി മുടക്കിയായി 'മരത്തടി' കിടക്കുന്നത്. കാക്കൂരിലെ ബസ് കാത്തിരിപ്പുകേന്ദ്രം ചളിയിൽ മുങ്ങി നന്മണ്ട: കാലവർഷമായാൽ കാക്കൂരിലെ ബസ് കാത്തിരിപ്പുകേന്ദ്രത്തിൽ ബസ് കാത്തുനിൽക്കാൻ കഴിയാത്ത അവസ്ഥയാണ്. മുന്നിൽ തളംകെട്ടിനിൽക്കുന്ന ചളിവെള്ളം ദേഹത്തേക്ക് തെറിക്കുമെന്നതുതന്നെ കാരണം. രണ്ടു പതിറ്റാണ്ടുമുമ്പ് പഞ്ചായത്ത് പതിനായിരക്കണക്കിന് രൂപ െചലവഴിച്ച് കാക്കൂർ അങ്ങാടിയിൽ ബാലുശ്ശേരി ഭാഗത്തേക്കുള്ള യാത്രക്കാർക്കുവേണ്ടി പണിത ബസ് കാത്തിരിപ്പുകേന്ദ്രമാണ് മഴവെള്ളത്തിലായത്. റോഡ് ഉയർത്തി ബസ് കാത്തിരിപ്പുകേന്ദ്രം പണിതിരുന്നെങ്കിൽ മഴവെള്ളം അകത്തേക്ക് കയറില്ലായിരുന്നു. അശാസ്ത്രീയമായ കെട്ടിടനിർമാണമാണ് ജനങ്ങൾക്ക് ഇപ്പോൾ വിനയായി മാറിയത്. കാലവർഷമായാൽ കടകളുടെ വരാന്തയിൽ കയറിനിന്നാണ് പലരും ബസ് കയറുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.