ചേനോളി അക്രമം; മുസ്‌ലിംലീഗ് പൊലീസ്​ സ്​റ്റേഷൻ മാർച്ച് നടത്തും

ചേനോളി അക്രമം: മുസ്‌ലിംലീഗ് പൊലീസ് സ്റ്റേഷൻ മാർച്ച് നടത്തും പേരാമ്പ്ര: രണ്ടു മാസം മുമ്പ് ചേനോളിയിൽ മുസ്ലിംലീഗ് പ്രവർത്തകർക്കെതിരെയും വീടുകൾക്കും സ്ഥാപനങ്ങൾക്കും നേരെയും നടന്ന ഏകപക്ഷീയമായ അക്രമപരമ്പരയിലെ പ്രതികളായ സി.പി.എം പ്രവർത്തകരെ പിടികൂടാത്ത പേരാമ്പ്ര പൊലീസ് നടപടിക്കെതിരെ പ്രക്ഷോഭത്തിനിറങ്ങാൻ നൊച്ചാട് പഞ്ചായത്ത് മുസ്‌ലിംലീഗ് കമ്മിറ്റി തീരുമാനിച്ചതായി ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. രണ്ടു വീടുകൾ അടിച്ചുപൊളിക്കുകയും ഗർഭിണി ഉൾപ്പെടെയുള്ള സ്ത്രീകളെ കല്ലെറിഞ്ഞും മറ്റും പരിക്കേൽപിക്കുകയും കോഴിഫാമും വാഹനവും കത്തിക്കുകയും ലീഗ് പ്രവർത്തകരെ ആക്രമിച്ച് പരിക്കേൽപിക്കുകയും ചെയ്ത കേസിലെ പല പ്രതികളും നാട്ടിലൂടെ സ്വൈരവിഹാരം നടത്തുകയാണ്. അക്രമപരമ്പര നടന്ന ദിവസം പ്രദേശത്തുനിന്ന് ആയുധങ്ങളുമായി വന്ന സി.പി.എം പ്രവർത്തകരെയും അക്രമങ്ങളിൽ പ്രതിചേർത്ത ഒരു പ്രതിയെയുമാണ് ഇതുവരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുള്ളത്. മന്ത്രിയുടെയും സി.പി.എം നേതാക്കളുടെയും ആജ്ഞാനുവർത്തികൾ മാത്രമായി പൊലീസ് മാറിയിരിക്കുകയാണ്. മുസ്‌ലിംലീഗ് നൊച്ചാട് പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ജൂലൈ രണ്ടാം വാരത്തിൽ പേരാമ്പ്ര പൊലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തും. വാർത്തസമ്മേളനത്തിൽ നൊച്ചാട് പഞ്ചായത്ത് മുസ്‌ലിംലീഗ് കമ്മിറ്റി പ്രസിഡൻറ് ആർ.കെ. മുനീർ, ജനറൽ സെക്രട്ടറി ടി.പി. നാസർ, നൊച്ചാട് പഞ്ചായത്ത് യൂത്ത്ലീഗ് കമ്മിറ്റി പ്രസിഡൻറ് പി.സി. മുഹമ്മദ് സിറാജ്, ജനറൽ സെക്രട്ടറി സലിം മിലാസ് എന്നിവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.