കാരാട്: ഫാറൂഖ് കോളജ്, അഴിഞ്ഞിലം, തിരുത്തിയാട് ഭാഗങ്ങളിൽ െഡങ്കി ഉൾപ്പെടെ പകർച്ചപ്പനിയും രോഗങ്ങളും വ്യാപകമായ സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി. ഗ്രാമ പഞ്ചായത്ത് വിളിച്ചുചേർത്ത രാഷ്ട്രീയ സന്നദ്ധ പ്രവർത്തകരുടെ യോഗത്തിൽ പ്രദേശത്തെ മാലിന്യ, കൊതുക് നിർമാർജന പ്രശ്നങ്ങൾ ചർച്ചചെയ്തു. പഞ്ചായത്ത് പ്രസിഡൻറ് വിമല പാറക്കണ്ടത്തിൽ, വൈസ് പ്രസിഡൻറ് എൻ. ഭാഗ്യനാഥ്, ഹെൽത്ത് ഇൻസ്പെക്ടർ കൃഷ്ണദാസ്, സുനിൽകുമാർ, എ. തുളസി, കെ. സരസ്വതി തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.