മാധ്യമപ്രവർത്തകനുനേരെ സദാചാര ഗുണ്ടായിസം

കോഴിക്കോട്: മാധ്യമപ്രവര്‍ത്തകനുനേരെ സദാചാര പൊലീസ് ചമഞ്ഞ് യുവാക്കളുടെ ഗുണ്ടായിസം. ബുധനാഴ്ച പുലര്‍ച്ചെയാണ് സംഭവം. കോഴിക്കോട് ഓഫിസില്‍നിന്ന് ജോലികഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന സിറാജ് ദിനപത്രം കോഴിക്കോട് ബ്യൂറോ റിപ്പോർട്ടർ ഓമശ്ശേരി പുത്തൂർപുറായിൽ സുബൈർ അമ്പലക്കണ്ടിക്ക് നേരെയാണ് ആക്രമണമുണ്ടായത്. മലയമ്മ വെണ്ണക്കോടുവെച്ച് ഇദ്ദേഹം സഞ്ചരിച്ച വാഹനം വെണ്ണക്കോട് വാഴപ്പറമ്പില്‍ സഫര്‍നാസ് നസീം, സി.പി. റിയാസ് എന്നിവരടങ്ങിയ സംഘം അകാരണമായി തടയുകയായിരുന്നു. വണ്ടിയുടെ താക്കോലും ഊരിയെടുത്തു. തങ്ങളെ പൊലീസാണ് 'ഡ്യൂട്ടി' ഏല്‍പിച്ചതെന്നും പുലർച്ചെ ഇൗ വഴി പോവേണ്ട ആവശ്യമില്ലെന്നും പറഞ്ഞായിരുന്നു ഗുണ്ടകളുടെ അഴിഞ്ഞാട്ടം. നസീമിനും റിയാസിനും കണ്ടാല്‍ അറിയാവുന്ന മൂന്നുപേര്‍ക്കെതിരെയും കൊടുവള്ളി പൊലീസില്‍ പരാതി നല്‍കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.