വേളത്ത് സംഘർഷം തുടരുന്നു: രണ്ടു വീടുകൾക്ക് ബോംബേറ് ഒരാൾ അറസ്​റ്റിൽ

വേളത്ത് സംഘർഷം തുടരുന്നു: രണ്ടു വീടുകൾക്ക് ബോംബേറ് ഒരാൾ അറസ്റ്റിൽ കുറ്റ്യാടി: സി.പി.എം-ബി.ജെ.പി. സംഘർഷം തുടരുന്ന വേളത്ത് ബുധനാഴ്ച പുലർച്ചെ തീക്കുനിയിൽ രണ്ട് വീടുകൾക്ക്നേരെ ബോംബേറ്. സി.പി.എം പ്രവർത്തകൻ കുഞ്ഞിപ്പറമ്പിൽ രവീന്ദ്രൻ, ബി.ജെ.പി പ്രവർത്തകൻ ചെറിയ പാതിരിക്കോട് കൃഷ്ണൻ എന്നിവരുടെ വീടുകൾക്ക് നേരെയാണ് ബോംബേറുണ്ടായത്. ഉഗ്രശേഷിയുള്ള സ്ഫോടനത്തിൽ രണ്ട് വീടുകൾക്കും സാരമായ കേടുപറ്റി. കഴിഞ്ഞ ദിവസം ബി.ജെ.പി പ്രവർത്തകനായ ചെറുപാറോൽ രാജന് വെട്ടേറ്റിരുന്നു. ഇതി​െൻറ തുടർച്ചയായാണ് ചൊവ്വാഴ്ച പുലർച്ചെ രവീന്ദ്ര​െൻറയും കൃഷ്ണ​െൻറയും വീടുകൾക്കുനേരെ ബോംബേറ് ഉണ്ടായത്. വാതിലുകൾ ലക്ഷ്യമാക്കിയാണ് രണ്ടിടത്തും ബോംബെറിഞ്ഞതെങ്കിലും ഉന്നം തെറ്റി ഭിത്തികളിലാണ് പതിച്ചത്. കുറ്റ്യാടി മേഖലയിൽ ഒരാഴ്ചക്കകം നടക്കുന്ന ആറാമത്തെ ബോംബാക്രമണമാണിത് അതിനിടെ, ബി.ജെപി പ്രവർത്തകൻ രാജനെ വെട്ടിപ്പരിക്കേൽപിച്ച കേസിൽ സി.പി.എം പ്രവർത്തകനായ തീക്കുനി ഓങ്ങാരം മീത്തൽ ലിജിൻലാലി(26)െന എസ്.ഐ ടി. ശ്രീജിത്ത് അറസ്റ്റ് ചെയ്തു. സംഭവത്തിൽ ഏഴുപേർക്കെതിരെ കേെസടുത്തിട്ടുണ്ട്. കുറ്റ്യാടിയിൽ കഴിഞ്ഞ ദിവസം സി.പി.എം ജില്ല കമ്മിറ്റി അംഗം കെ.കെ. ദിനേശ​െൻറ വീടിനു നേരെ നടന്ന ബോംബാക്രമണത്തെക്കുറിച്ച് അന്വേഷണം പൊലീസ് ഉൗർജിതമാക്കിയിട്ടുണ്ട്. മേഖലയിൽ ശക്തമായ നടപടികൾ ആരംഭിച്ചതായി പൊലീസ് അറിയിച്ചു. photo: ktd2.jpg ബോംബേറിൽ തകർന്ന സി.പി.എം.പ്രവർത്തകൻ കുഞ്ഞിപ്പറമ്പിൽ രവീന്ദ്ര​െൻറ വീട് photo: ktd1.jpg ബി.ജെ.പി പ്രവർത്തകൻ ചെറിയ പാതിരിക്കോട്ട് കൃഷ്ണ​െൻറ വീട്
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.